ഇത് കേഡറ്റ് അമിത് രാജിൻ്റെ രക്തസാക്ഷിത്വ കഥ.
പുരുലിയാ സൈനിക്സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിയായിരുന്നു പതിനഞ്ചുകാരനായ കേഡറ്റ് അമിത് രാജ്. ഡിസംബർ 3-നു രാവിലെ 6 മണിക്കൂ ജന്മനാടായ ബീഹാറിലെ നളന്ദയിൽ അമിത് വ്യായാമത്തിൽ ഏർപ്പെട്ടിരുന്നപ്പോൾ എവിടെയോ ജനങ്ങൾ വിളിച്ചുകൂവുന്നതു ചെവികളിലെത്തി.
പുറത്തേക്കു ഓടിയിറങ്ങുമ്പോൾ അയൽവീട് അഗ്നി വിഴുങ്ങുന്നതാണ് അവൻ കണ്ടതു. രണ്ടാമതൊന്ന് ആലോചിക്കാതെ കെട്ടിടത്തിൽ അകപ്പെട്ട മൂന്നു കുട്ടികളെ രക്ഷിക്കാനായി അഗ്നിക്കുള്ളിലേക്കു അയാൾ ഓടിക്കയറി. രണ്ടു കുട്ടികളെ രക്ഷപ്പെടുത്തുമ്പോഴേക്കും 85% പൊള്ളൽ ഏറ്റിരുന്നു. അവശനായെങ്കിലും മൂന്നാമത്തെ കുട്ടിയേയും രക്ഷിക്കാൻ അമിത് തീരുമാനിച്ചിരുന്നു. 95% പൊള്ളൽ ഏറ്റുകൊണ്ടു അതും അവൻ നിശ്ചയദാർഢ്യത്തോടെ നിർവ്വഹിച്ചു. അമിതിൻ്റെ ധീരത ഒന്നുകൊണ്ടു മാത്രം മൂന്നു കുട്ടികളും രക്ഷപ്പെട്ടു.
തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ച അമിതിനെ ഡെൽഹി സഫ്ദർജങ് ആശുപത്രിലേക്കു മാറ്റി. 2020 ഡിസംബർ 13-നു ആ ധീരഹൃദയം നിലച്ചു. ഒരൊറ്റ മാധ്യമഗൃഹവും ഈ കഥ ജനങ്ങളിൽ എത്തിച്ചില്ല. മലയാളമാധ്യമങ്ങൾ മൗനം പാലിച്ചു. സോഷ്യൽ മീഡിയയുടെ കരുത്തുപയോഗിച്ച് നമുക്കോരോരുത്തർക്കും ഈ ധീര രക്തസാക്ഷിയെ ആദരിക്കാം. രക്തസാക്ഷിത്വ മൂല്യങ്ങൾ സ്വാംശീകരിച്ചു പുത്തൻ ഇൻഡ്യയെ കെട്ടിപ്പടുക്കാൻ അതുമാത്രമേ നമ്മെ സഹായിക്കൂ.
Comments (0)