പരശുരാമ ജയന്തിയും അഗസ്ത്യർ ജയന്തിയും കളരികളിൽ ആഘോഷിക്കപ്പെടേണ്ടതാണ്.
പറവൂർ: കേരളത്തെ വീണ്ടെടുത്ത് 64 ഗ്രാമങ്ങളായി പകുത്ത് ആരാധനാലയങ്ങളും കളരികളും സ്ഥാപിച്ച പരശുരാമ ദേവന്റെ ജയന്തിയും അതോടൊപ്പം തെക്കൻ കളരിയുടെ കുലഗുരുവായ എല്ലാ കളരി സമ്പ്രദായങ്ങളുടേയും മർമ്മ കലയുടെ ഉപജ്ഞാതാവായ, സിദ്ധവൈദ്യ പാരമ്പര്യത്തിന്റെ ആചാര്യനായ അഗസ്ത്യമുനിയുടെ ജയന്തിയും കേരളത്തിലെ കളരികളിൽ ആഘോഷിക്കപ്പെടേണ്ടതാണെന്ന് പറവൂരിലെ കളരിയും കളരി ക്ഷേത്രങ്ങളുടെയും സംരക്ഷണം മുൻനിർത്തി പ്രവർത്തിക്കുന്ന കളരിപരമ്പര എന്ന സംഘടന അഭിപ്രായപ്പെട്ടു. കളരി പഠിക്കുന്ന പൊതു തലമുറകൾക്ക് പരശുരാമ ദേവന്റെയും അഗസ്ത്യരുടെയും സംഭാവനകൾ സ്മരിക്കുന്നതിനും വേണ്ടിയും കേരളത്തിന്റെ പാരമ്പര്യത്തെ ലോകത്തിന് അറിയിക്കുന്നതിനു വേണ്ടിയും ഈ രണ്ടു ജയന്തിയും കളരികളിൽ ആഘോഷിക്കപ്പെടേണ്ടതാ ണെന്ന് സംഘടനയുടെ പ്രസിഡന്റ് രഞ്ജിത്ത് എസ് ഭദ്രൻ അഭിപ്രായപ്പെട്ടു. സംഘടനയുടെ ജനറൽ സെക്രട്ടറി കെ സ്വാമിനാഥന്റെ നേതൃത്വത്തിൽ പറവൂരിൽ ഇത് നടപ്പിലാക്കാൻ ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Comments (0)