പ്രവാസി ക്ഷേമ സമിതി എറണാകുളം ജില്ലാ സമ്മേളനം പറവൂരിൽ വച്ച് നടന്നു.

പ്രവാസി ക്ഷേമ സമിതി എറണാകുളം ജില്ലാ സമ്മേളനം പറവൂരിൽ വച്ച് നടന്നു.


പറവൂർ : പ്രവാസി ക്ഷേമസമിതി എറണാകുളം ജില്ല സമ്മേളനം പറവൂർ വഴിക്കുളങ്ങര എൻഎസ്എസ്  ഹാളിൽ വച്ച് ജില്ലാ പ്രസിഡൻ്റ് ശശി മേനോന്റെ അദ്ധ്യക്ഷതയിൽ നടന്നു.  ജില്ല ജനറൽ സെക്രട്ടറി രഞ്ജിത്ത് എസ് ഭദ്രൻ സ്വാഗതമാശംസിച്ചു. സംസ്ഥാന അദ്ധക്ഷൻ അഡ്വ: സുമോദ് ഭദ്രദീപം തെളിയിച്ച് സമ്മേളനം ഉത്ഘാടനം ചെയ്തു. തുടർന്ന് മരണമടഞ്ഞ വീര ജവാൻമാർക്കും പ്രമുഖ വ്യക്തികൾക്കും യോഗത്തിൽ ആദരാജ്ഞലി അർപ്പിച്ചു. സംഘടന നടത്തുന്ന പ്രവർത്തനങ്ങളെ സംബന്ധിച്ച് ഉത്ഘാടന പ്രസംഗത്തിൽ  അഡ്വ:സുമോദ് സംസാരിച്ചു. രാഷ്ട്രീയ സ്വയംസേവക സംഘം എറണാകുളം വിഭാഗ് കാര്യവാഹ്  ബാബുജി ഉദ്ബോധനപ്രസംഗം നടത്തി. സംഘടനയുടെ ഭാവികാര്യകർത്താഗണത്തെ സംസ്ഥാന അദ്ധ്യക്ഷൻ അവതരിപ്പിച്ചു.  സംസ്ഥാന ജന:സെക്രട്ടറി എംകെ ജയചന്ദ്രൻ സംസ്ഥാനത്ത് സംഘടന നടത്തുന്ന പ്രവർത്തനത്തെ കുറിച്ചും 2025 വരെ സംഘടന കൈവരിക്കണ്ട ലക്ഷ്യത്തെ കുറിച്ചും വിശദീകരിച്ചു. ടി പി മുരളീധരൻ, കൊച്ചപ്പൻ പിള്ള, മുനിസിപ്പൽ കൗൺസിലർ ജി.ഗിരീഷ് എന്നിവർ ആശംസകൾ നേർന്നു. പറവൂർ താലൂക് സെക്രട്ടറി സൂരജ് പറവൂർ നന്ദി പ്രകാശിപ്പിച്ചു.

സമ്മേളനത്തിൽ എറണാകുളം ജില്ലയുടെ പുതിയ ഭാരവാഹികളെ സംസ്ഥാന പ്രസിഡന്റ്‌ അഡ്വ: സുമോദ് പ്രഖ്യാപിച്ചു.  എറണാകുളം ജില്ലാ പ്രസിഡണ്ടായി രഞ്ജിത്ത് എസ് ഭദ്രനും ജനറൽ സെക്രട്ടറിയായി അജികുമാർ ആലപുരം
 ചുമതലയേറ്റു. ജില്ലാ വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് പ്രതാപ് ഡി പിള്ള, വി രാജേഷ്, വത്സല അജികുമാർ  എന്നിവരെയും, ജോയിന്റ് സെക്രട്ടറിമാരായി പ്രസാദ് കണയന്നൂർ , എം കെ സുനിൽ, മുരളി അങ്കമാലി , കെ പി അനിൽ, ജിതേഷ് ആലുവ എന്നിവരെയും ട്രഷററായി ചിറ്റൂർ ശശി മേനോനെയും, കമ്മിറ്റി അംഗങ്ങളായി സൂരജ് പറവൂർ, വേണുഗോപാൽ കൈതാരം, ചന്ദ്രിക പ്രസാദ്, രവി തൃപ്പൂണിത്തറ എന്നിവരെയും തെരഞ്ഞെടുത്തു.