AC P യോട് ഔദ്യോഗിക ഫോണില്‍ സംസാരിക്കരുത്, തിട്ടൂരമിറക്കി.
കൊച്ചി : എറണാകുളം സെന്‍ട്രല്‍ എ.സി.പി.ജയകുമാറിനോട് ഔദ്യോഗിക ഫോണില്‍, കേസുകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചോദിച്ചാല്‍ മറുപടി പറയാന്‍ സൗകര്യമില്ലെന്ന്. പൊതുജനങ്ങള്‍ക്ക് തങ്ങള്‍ കൊടുത്ത പരാതികളെ കുറിച്ചും മാധ്യമ പ്രവര്‍ത്തകര്‍ക്ക് ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയാനുമാണ് എ.സി.പിക്ക് 9497940866 എന്ന സര്‍ക്കാര്‍ വക ഫോണ്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍ ഒരു മാധ്യമ പ്രവര്‍ത്തകന്‍ ഇദ്ദേഹത്തിന്റെ കയ്യില്‍ ഒരു സ്ത്രീ കൊടുത്ത പരാതിയില്‍ യാതൊരു നടപടിയും എടുക്കാതെ ചവറ്റുകൊട്ടയിലെറിഞ്ഞ സംഭവത്തിന്റെ നിജസ്ഥിതി അറിയാന്‍ ഫോണില്‍ ചോദിച്ചപ്പോള്‍, ഫോണിലൂടെ മറുപടി പറയാന്‍ സൗകര്യമില്ലെന്നും, വേണമെങ്കില്‍ ഓഫീസില്‍ നേരിട്ട് മുഖദര്‍ശനം നടത്തി തിരുമനസിന്റെ സൗകര്യം പോലെ മറുപടി ലഭിക്കുമെന്നായിരുന്നു. വരേണ്യവര്‍ഗത്തിന്റെ അധികാര ദണ്ഡ് കയ്യിലേന്തി, അധികാര തിമിരം ബാധിച്ച ചില ഉദ്യോഗസ്ഥര്‍ ഭരണ മേലാളന്‍മാരുടെ ആജ്ഞക്കനുസരിച്ച് മാത്രം പ്രവര്‍ത്തിക്കുന്നവര്‍ സുപ്രധാന പദവികള്‍ നാല് ചക്രം കിട്ടുന്ന സ്ഥലങ്ങളില്‍ പോസ്റ്റിംഗ് ലഭിക്കുവാന്‍ പല മാര്‍ഗങ്ങളും സ്വീകരിക്കും അവിടെ നിയമനം കിട്ടിയാല്‍ സാധാരണക്കാരന്‍ ഫോണില്‍ വിളിച്ചാല്‍ അതെടുത്ത് മറുപടി പറയാന്‍ തിരക്കുണ്ടാവുന്നത് സ്വഭാവികം. ഇത്തരം ഉദ്യോഗസ്ഥര്‍ പൊതു സമൂഹത്തിന് എന്ത് ഗുണമാണുള്ളത് എന്ന് ചിന്തിക്കണം. മടിയില്‍ കനമില്ലാത്തവന് ഭയം വേണ്ട. പിന്നെന്തിനാണ് ചാനല്‍, മാധ്യമ പ്രവര്‍ത്തകനാണെന് കൃത്യമായി ബോധ്യപ്പെടുത്തിയിട്ടും അവരെ ഭയന്ന് ഓടുന്നത് എന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്ക് മനസിലാകും.
Comments (0)