വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്താന്‍ നിര്‍ദ്ദേശിക്കാനാകില്ല സമരക്കാരോട് ഹൈക്കോടതി

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്താന്‍ നിര്‍ദ്ദേശിക്കാനാകില്ല സമരക്കാരോട് ഹൈക്കോടതി

കൊച്ചി : വിഴിഞ്ഞം തുറമുഖ പദ്ധതി നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കാനാകി ല്ലെന്ന് ഹൈക്കോടതി. ക്രമസമാധാനം തകര്‍ക്കാന്‍ അനുവദിക്കില്ല. സമരം സമാധാന പരമായി നടത്തണമെന്നും ഹൈക്കോടതി പറഞ്ഞു. പൊലീസ് സംരക്ഷണം ആവശ്യ പ്പെട്ട് അദാനി ഗ്രൂപ്പ് നല്‍കിയ ഹര്‍ജി പരിഗണിക്കവെയായിരുന്നു പരാമര്‍ശം. ജസ്റ്റി സ് അനു ശിവരാമനാണ് ഹര്‍ജി പരിഗണിച്ചത്. നിര്‍മ്മാണ പ്രവര്‍ത്തനംതടസപ്പെടു  ത്തി സമരം പാടില്ലെന്നും കോടതി നിര്‍ദേശമുണ്ട്. പൊലീസ് ക്രമസമാധാനം ഉറപ്പാ ക്കുന്നില്ലെന്നും സമരക്കാര്‍ക്കൊപ്പമാണെന്നും അദാനി ഗ്രൂപ്പ് നല്‍കിയ ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്ക് പദ്ധതിക്കെതിരെ പ്രതിഷേധം നട ത്താമെന്ന് പറഞ്ഞ കോടതി, പദ്ധതി തടസപ്പെടുത്തരുതെന്നും നിര്‍ദ്ദേശിച്ചു. പരാതി ഉചിതമായ സ്ഥലത്ത് ഉന്നയിക്കണം. പ്രതിഷേധം നിയമത്തിന്റെ പരിധിയില്‍ നി ന്നാകണമെന്നും കോടതി പറഞ്ഞു. ഹര്‍ജി ബുധനാഴ്ച വീണ്ടും പരിഗണിക്കും. അ തേസമയം ഈ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ ലത്തീന്‍ സഭയും അപേക്ഷ നല്‍കിയി ട്ടുണ്ട്.