CVR, മൾട്ടി സ്പെഷ്യാലിറ്റി ' പ്രവർത്തിക്കുന്നത് സ്വതന്ത്ര റിപ്പബ്ലിക്കിലൊ?

CVR, മൾട്ടി സ്പെഷ്യാലിറ്റി ' പ്രവർത്തിക്കുന്നത് സ്വതന്ത്ര റിപ്പബ്ലിക്കിലൊ?

പാലക്കാട്,, പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് നഗരസഭ പരിധിയിൽ കെട്ടിട നിർമാണ ചട്ടങ്ങളും, നദീതട സംരക്ഷണമുൾപ്പെടെ എല്ലാ പരിസ്ഥിതിക നിയമങ്ങളും കാറ്റിൽ പറത്തി പ്രവർത്തിക്കുന്ന സി.വി.ആർ, മൾട്ടി സൂപ്പർ സെപഷ്യാലിറ്റി ആശുപത്രിക്കെതിരെ നടപടിയെടുക്കാൻ ജില്ലാ ഭരണകൂടം ഭയക്കുന്നത് നഗരസഭ ഒരു പ്രത്യേക റിപ്പബ്ലിക്ക് ആയതു കൊണ്ടാണോയെന്ന് നാട്ടുകാർ ചിലർ ചോദിക്കുന്നു. അന്തിയുറങ്ങാൻ കൂര വക്കാൻ അടിയധാരം മുതൽ ജനിക്കാൻ പോകുന്ന കുഞ്ഞിൻ്റെ ജാതകം വരെ സമർപ്പിച്, കൈക്കൂലിയും വരെ നൽകിയാലെ അനുമതി ലഭ്യമാക്കാൻ തയ്യാറുള്ള മാടമ്പി ഉദ്യോഗസ്ഥരുള്ള നാട്ടിലാണ് ഇന്ത്യയിലെ നിയമങ്ങളൊ, കെട്ടിട നിർമാണ - പരിസ്ഥിതിക ചട്ടങ്ങളൊന്നും തങ്ങൾക്ക് ബാധകമല്ലെന്ന് വെല്ലുവിളിച്ച് അനധികൃതമായി ആകാശം മുട്ടുന്ന കോൺക്രീറ്റ് സൗധങ്ങൾ പണിതിരിക്കുന്നത്ഒരു മനുഷ്യായുസ് മുഴുവൻ സമ്പാദിച്ച തുക കൊണ്ട് ജീവിത സായാഹ്നത്തിൽ കാലം കഴിക്കാൻ വാങ്ങിയ ഫ്ലാറ്റുകൾ തീരദേശ സംരക്ഷണ നിയമം ലംഘിച്ചതിൻ്റെ പേരിൽ കൊച്ചിയിലെ ഫ്ലാറ്റു സമുച്ചയങ്ങൾ വരെ പൊളിച്ചു കളയേണ്ടി വന്നത് നിയമം ലംഘിച്ചു എന്നതിൻ്റെ ഒറ്റ കാരണത്താലാണ് എന്നാൽമണ്ണാർക്കാട് നഗരസഭക്ക് ഇന്ത്യൻ നിയമമൊന്നും ബാധകമല്ല ജില്ലാ ഭരണകൂടത്തിന് അതൊക്കെ ശ്രദ്ധയിൽപ്പെട്ടാലും ഇതൊന്നും ഗൗനിക്കാനും താത്പര്യമില്ല, കാരണം ഇതൊക്കെ കണ്ടില്ലെന്ന് നടിക്കുന്നതും പ്രത്യേക താത്പര്യം കൊണ്ട് തന്നെയാണ്, ഉള്ളവനും ഇല്ലാത്തവനും വ്യത്യസ്ത നിയമമാണിവിടെ നടപ്പാക്കി കൊണ്ടിരിക്കുന്നത്, അഴിമതിക്കാരായ രാഷ്ട്രീയ ഉദ്യോഗസ്ഥ, ഭൂമാഫിയ കൂട്ടുകമ്പനികളുടെ ഇംഗിതങ്ങളാണിവിടെ നടപ്പായി കൊണ്ടിരിക്കുന്നത്, ഈ അനധികൃത നിർമിതികൾക്കെതിരെയും നിയമലംഘനം നടത്തുന്നവർക്കെതിരെയും ഉന്നത നീതിപീഠങ്ങൾ നടപടിയെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.