ധൈഷണിക മുന്നേറ്റത്തെ ക്ഷയിപ്പിച്ചത് വൈദേശിക വിദ്യാഭ്യാസ സമ്പ്രദായം - സ്വാമി തപസ്യാനന്ദ സരസ്വതി
വസായ് - പൗരാണിക കാലത്ത് അറിവിലും തന്മൂലമുള്ള പ്രവൃത്തിയിലും വിശ്വമെങ്ങും ഖ്യാതി നേടിയ ഭാരതീയൻറെ മുന്നേറ്റത്തെ ക്ഷയിപ്പിച്ചത് വൈദേശിക സാമ്രാജ്യത്വ ശക്തികളുടെ അധിനിവേശവും അവർ അടിച്ചേൽപ്പിച്ച വൈദേശിക വിദ്യാഭ്യാസ സമ്പ്രദായവും ആണെന്ന് വേദശില ചാരിറ്റബിൾ ട്രസ്റ്റ് ധർമാധികാരി സ്വാമി തപസ്യാനന്ദ സരസ്വതി പറഞ്ഞു. വസായ് സനാതന ധർമസഭ ഫെയ്സ് ബുക്ക് ഗ്രൂപ്പ് സംഘടിപ്പിച്ച ആധ്യാത്മിക പ്രഭാഷണ പരമ്പരയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓരോ വ്യക്തിക്കും അവൻറ ജീവിതത്തിൽ വന്ന എല്ലാ അറിവുകളും ഒരേ സമയം അവനിലേക്ക് പകർന്ന് കൊടുത്തിരുന്ന ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായം ആയിരുന്നു ഭാരതത്തിൻറത്. ഗുരുവിനെ ഈശ്വര തുല്യനായി കണ്ട് പ്രകൃതിയോട് ഇണങ്ങി നിന്നുകൊണ്ടുള്ള വിദ്യാഭ്യാസ സമ്പ്രദായം ആയിരുന്നു ഗുരുകുല വിദ്യാഭ്യാസം. അതിന്റെ ഫലമായി ഭാരതത്തിൽ അതിസമ്പന്നമായ വിജ്ഞാനശാഖകൾ രൂപപ്പെട്ടു. ഗണിത ശാസ്ത്രം ഉൾപ്പെടെയുള്ള ശാസ്ത്ര ശാഖകൾ,മനുഷ്യൻറയും പക്ഷിമൃഗാദികളുടെയും വൃക്ഷത്തിൻറയും ആരോഗ്യപരിപാലനത്തിനായുള്ള ആയുർവേദം, വാസ്തുവിദ്യചിത്ര, ശില്ല. സംഗീത, നാട്യ വിദ്യകൾ തുടങ്ങി വിശ്വത്തെ വിനയിപ്പിച്ച അനേകം വിദ്യാശാഖകൾ ഭാരതത്തിൽ രൂപംകൊണ്ടത് ഋഷിവര്യൻമാരിലൂടെയും അവർ നേതൃത്വം നൽകിയ ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെയും ആണ്. എന്നാൽ പിന്നീട് ഉണ്ടായ വൈദേശിക ആക്രമണങ്ങളും അത് തുടർന്ന് നടപ്പാക്കിയ വൈദേശിക വിദ്യാഭ്യാസ സമ്പ്രദായവും ഈ വിദ്യാ ശാഖകൾ പലതും നശിക്കാനും തത്ഫലമായി ഭാരതീയരുടെ ധൈഷണികതയ്ക്ക് മങ്ങലേൽക്കാനും കാരണമായി.
അടച്ചിട്ട മുറിക്കുള്ളിൽ ഒരു ജോലിക്കായി മാത്രം പഠിപ്പിക്കുന്ന ചുരുങ്ങിയ അളവിലുള്ള ഇന്നത്തെ വിദ്യാഭ്യാസ രീതി പഠിതാവിന്റെ കഴിവുകളെ പൂർണമായും മനസ്സിലാക്കാതെയുള്ളതാണ്. സർട്ടിഫിക്കറ്റിനായിമാത്രം പഠിക്കുന്ന വിദ്യാഭ്യാസം സമൂഹത്തിന് എല്ലാ തരത്തിലും ഉപകരിക്കുന്ന ഒരു വ്യ ക്തിത്വമായി പഠിതാവിനെ മാറ്റുന്നില്ല.
അതുകൊണ്ടുതന്നെ അത് സമൂഹത്തിനും രാജ്യത്തിന്റെ ഉന്നമനത്തിനും കോട്ടം വരുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
- അജിതാ ജയ്‌ഷോര്‍
Comments (0)