അഭിഭാഷക ക്ഷേമനിധി: സര്‍ക്കാരിനു നോട്ടീസ്
കൊച്ചി: കേരളത്തിലെ അഭിഭാഷകരുടെ ക്ഷേമനിധി ആനുകൂല്യം 10 ലക്ഷം രൂപയില്‍ നിന്ന് 25 ലക്ഷം രൂപയായി വര്‍ധിപ്പിക്കാന്‍ നപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സര്‍ക്കാരിനും ബാര്‍ കൗണ്‍സിലിനും ഹൈക്കോടതി നോട്ടിസ്. കൊല്ലം ബാര്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് അഡ്വ. പ്രസന്നരാജന്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചത്. അഭിഭാഷകവൃത്തിയില്‍ 35 വര്‍ഷത്തെ പ്രാക്‌റ്റീസ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് 10 ലക്ഷം രൂപയാണ് ലഭിക്കുന്നത്. ജോലിയുള്ളവര്‍ സര്‍വീസില്‍നിന്ന് വിരമിക്കുമ്ബോള്‍ ലഭിക്കുന്ന ആനുകൂല്യവുമായി താരതമ്യപ്പെടുത്തുമ്ബോള്‍ തുച്‌ഛമായ തുകയാണ് ലഭിക്കുന്നതെന്നും കാലികമായി പരിഷ്‌കരിക്കരിക്കണമെന്നുമാണ് ഹര്‍ജിക്കാരന്റെ ആവശ്യം. അഭിഭാഷകവൃത്തി അവസാനിപ്പിച്ചാല്‍ മാത്രമേ ക്ഷേമനിധി ആനുകൂല്യം ലഭിക്കുള്ളൂ എന്ന അഭിഭാഷക ക്ഷേമനിധി നിയമത്തിലെ പതിനാറാമത്തെ വകുപ്പ് റദ്ദ്‌ചെയ്യണമെന്നും അഡ്വ. ജയപ്രദീപ് മുഖേന സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
Comments (0)