യുവനടിയെ അപമാനിച്ച കേസില്‍ സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു
യുവനടിയെ അപമാനിച്ച കേസില്‍ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. പ്രതികളുടെ മുഖം വ്യക്തമാകുന്ന വിഡിയോ ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. ഇവര്‍ നടിയെ പിന്തുടരുന്നതിന്റെയും സംസാരിക്കുന്നതിന്റെയും ദൃശ്യങ്ങളാണു ലഭിച്ചിരിക്കുന്നത്. കൊച്ചി സിറ്റി പൊലീസ് കമ്മിഷണറുടെ നിര്‍ദേശത്തില്‍ കളമശേരി സിഐ സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘം മാളിലെത്തിയാണ് ദൃശ്യങ്ങള്‍ ശേഖരിച്ചത്.സംഭവത്തില്‍ പെണ്‍കുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. നടിയെ അപമാനിച്ച സംഭവത്തില്‍ വനിത കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. നാളെ നടിയില്‍നിന്നു കമ്മിഷന്‍ തെളിവെടുക്കുമെന്ന് അറിയിച്ചു.ഇന്നലെയാണ് ഇടപ്പളളിയിലെ ഷോപ്പിംഗ് മാളില്‍ വച്ച് രണ്ട് ചെറുപ്പക്കാര്‍ തന്നെ അപമാനിക്കാന്‍ ശ്രമിച്ചെന്ന് യുവനടി സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്.കുടുംബവുമൊത്ത് ഷോപ്പിംഗിനെത്തിയപ്പോഴാണ് ദുരനുഭവമുണ്ടായത്. ശരീരത്തില്‍ സ്പര്‍ശിച്ച ശേഷം ചെറുപ്പക്കാര്‍ തന്നെ പിന്തുടര്‍ന്നെന്നാണ് നടി പറയുന്നത്.



Author Coverstory


Comments (0)