വിദ്യാലയങ്ങൾ തുറക്കുവാൻ സർക്കാര്‍ തീരുമാനം;കെട്ടിടങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉറപ്പാക്കാതെ??
കോവിഡാനന്തരം പ്രവർത്തനം നിലച്ച വിദ്യാലയങ്ങൾ വീണ്ടും തുറന്ന് പ്രവർത്തിക്കാൻ സർക്കാർ തീരുമാനിച്ചത് മാസങ്ങളോളം പൂട്ടിക്കിടന്ന കെട്ടിടങ്ങളും, വിദ്യാർഥികൾ, അധ്യാപകർ ഉൾപ്പെടെയുള്ളവർക്ക് സുരക്ഷിതത്വം ഉറപ്പാക്കാതെയാണെന്ന് ആരോപണം.സർക്കാർ വിദ്യാലയങ്ങൾക്കും സ്വകാര്യ വിദ്യാലയങ്ങൾക്കും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നത് PW.D ഉദ്യോഗസ്ഥരാണ്. സർക്കാർ വിദ്യാലയങ്ങളുടെ അറ്റകുറ്റപ്പണികൾ നടത്തി P.W.D ഉദ്യോഗസ്ഥർ സർട്ടിഫിക്കറ്റ് കൊടുക്കുന്നത് സർക്കാരിനെ സംബന്ധിച്ച് ബുദ്ധിമുട്ടുള്ള കാര്യമല്ല. എന്നാൽ സ്വകാര്യ മേഖലയിലുള്ള വിദ്യാലയങ്ങൾ, കെട്ടിടങ്ങൾ ഈ കോവിഡ് കാലയളവിൽ യാതൊരുവിധ പുനരുദ്ധാരണ പ്രവർത്തനങ്ങളും നടത്തിയിട്ടുള്ളവ ആയിരിക്കില്ല. അപ്പോൾ എങ്ങനെയാണ് അത്തരം സ്ഥലങ്ങളിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കുക എന്ന ചോദ്യം പ്രസക്തമാണ്.ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ വിദ്യാലയങ്ങളുടെ പ്രവർത്തനം നടത്താൻ പാടില്ല എന്ന് K.E.R നിയമത്തിൽ പറയുന്നുണ്ട്.നാളിതുവരെയായും തുറന്നുപ്രവർത്തിക്കാത്ത കെട്ടിടങ്ങൾ സുരക്ഷിതമാണെന്ന് പൊതുമരാമത്ത് എൻജിനീയർമാർ സർട്ടിഫൈ ചെയ്യാതെ എങ്ങനെയാണ് കെട്ടിടങ്ങളില്‍ പ്രവർത്തിച്ച് തുടങ്ങുന്നത് എന്ന് ചോദിച്ചാൽ അതിന് മറുപടിയില്ല. പല സ്കൂളുകളിലും സ്വകാര്യമേഖലകളും ഉൾപ്പെടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതെ പ്രവർത്തനാനുമതിക്ക് അനുവാദം നൽകിയാൽ അവിടങ്ങളിൽ സംഭവിക്കാവുന്ന ദുരന്തങ്ങളുടെ മുഴുവൻ ഉത്തരവാദിത്വം ആര് ഏറ്റെടുക്കും എന്ന ചോദ്യമാണ് ഫലത്തിൽ സർട്ടിഫിക്കറ്റുകൾ ലഭിക്കാതെ പ്രവർത്തനം തുടങ്ങുന്ന സ്കൂളുകൾ സ്വകാര്യമേഖലയിൽ അധികവും. സർക്കാർ ഇക്കാര്യത്തിൽ അടിയന്തര നടപടികൾ കൈക്കൊള്ളേണ്ടത് അനിവാര്യമാണ്.
Comments (0)