വിദ്യാര്‍ഥികള്‍ക്ക് മത്സരപരീക്ഷ പരിശീലനം
കൊച്ചി: സ്കൂള്‍ തലത്തിലുള്ള വിവിധ പ്രവേശന പരീക്ഷകള്‍, മത്സര പരീക്ഷകള്‍, ഭാവിയില്‍ സിവില്‍ സര്‍വിസ്, മെഡി./എന്‍ജി. ഉള്‍പ്പെടെ പ്രവേശന പരീക്ഷകള്‍ എന്നിവ എഴുതാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഒരു മാസത്തെ സൗജന്യ ഓണ്‍ലൈന്‍ പരിശീലനവുമായി അടൂര്‍ എന്‍.ഐ.ഇ.ആര്‍ (നവോദയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷനല്‍ റിസര്‍ച്ച്). ഏത് സിലബസിലും പഠിക്കുന്ന രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ് ക്ലാസുകളിലെ കുട്ടികള്‍ക്ക് പങ്കെടുക്കാം. ആഴ്ചയില്‍ ഒന്നരമണിക്കൂര്‍, ഓണ്‍ലൈന്‍ ക്ലാസിനെ ബാധിക്കാത്ത രീതിയിലാണ് ക്ലാസുകള്‍. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്കാണ് അവസരം. താല്‍പര്യമുള്ള കുട്ടിയുടെ പേര്, ക്ലാസ്, ഫോണ്‍ നമ്ബര്‍, സ്കൂള്‍, തുടങ്ങിയ വിവരങ്ങള്‍ 9895417677 എന്ന നമ്ബറിലേക്ക് അയക്കണം.
Comments (0)