തങ്കഅങ്കി രഥഘോഷയാത്ര ആറന്മുളയിൽ നിന്ന് പുറപ്പെട്ടു; ഘോഷയാത്ര കോവിഡ് പ്രോട്ടോക്കോൾ പാലിച്ച്
ആറന്മുള: മണ്ഡലപൂജയ്ക്ക് ശബരിമല അയ്യപ്പ വിഗ്രഹത്തിൽ ചാർത്തുന്ന തങ്ക അങ്കിയുമായുള്ള രഥഘോഷയാത്ര രാവിലെ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു. കോവിഡ് പ്രോട്ടോകോൾ അനുസരിച്ചാണ് ഘോഷയാത്ര നടക്കുന്നത്.
25 സായുധ പൊലീസും 15 ദേവസ്വം ജീവനക്കാരും ഉൾപ്പെടെ 35 പേർ മാത്രമാണ് അനുഗമിക്കുന്നത്.തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു, മെമ്പര്‍ - രവി, ജില്ലാ പൊലീസ് ചീഫ് എന്നിവർ ചടങ്ങുകൾക്ക് എത്തിയിരുന്നു. ക്ഷേത്രങ്ങളിൽ മാത്രമേ സ്വീകരണം ഒരുക്കിയിട്ടുള്ളു. 26ന് ഉച്ചയ്ക്കാണ് മണ്ഡലപൂജ.
Comments (0)