പാകിസ്ഥാനിലെ ക്ഷേത്ര ആക്രമണം; 45 പേർ കൂടി അറസ്റ്റിൽ
പേഷാവർ : പാകിസ്ഥാനിലെ ഖൈബർ പഖ്തുൺഖൃ പ്രവിശ്യയിൽ ക്ഷേത്രം ആക്രമിച്ചു തകർത്ത സംഭവത്തിൽ 45 പേർ കൂടി പിടിയിലായി. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 100 കവിഞ്ഞു.350ലധികം പേർ ആക്രമണത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് എഫ് ഐ ആർ പറയുന്നത്. കരാർ ജില്ലയിലെ തേരി ഗ്രാമത്തിൽ ബുധനാഴ്ചയായിരുന്നു സംഭവം.പ്രാദേശിക മതനേതാക്കളുടെ ആഹ്വാനപ്രകാരം ജമാഅത്തെ ഉലെമ ഇ ഇസ്ലാം പാർട്ടിപ്രവർത്തനം കേട്ട് നേതൃത്വത്തിലാണ് ക്ഷേത്രം ആക്രമിച്ച് തകർത്തത്. പതിറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രം പുതുക്കി പണിയാനുള്ള അനുമതി പ്രാദേശിക ഭരണകൂടത്തിൽ നിന്നും ലഭിച്ചതിനു പിന്നാലെയായിരുന്നു ആക്രമണം. സംഭവത്തിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയ ഇന്ത്യൻ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും നയതന്ത്ര മാർഗങ്ങളിലൂടെ പാകിസ്ഥാനെ അറിയിച്ചിരുന്നു. ഉടൻ തന്നെ ക്ഷേത്രം പുനർനിർമ്മിക്കണമെന്നും അതിനായി നാലംഗ കമ്മിറ്റി സ്വീകരിച്ചിട്ടുണ്ടെന്നും പ്രവിശ്യ മുഖ്യമന്ത്രി മഹ്മൂദ് ഖാൻ പറഞ്ഞു.സർക്കാർ കണക്കനുസരിച്ച് പാക്കിസ്ഥാനിൽ 75 ലക്ഷം ഹിന്ദുക്കൾ ഉണ്ട്. എന്നാൽ ഹിന്ദു ജനസംഖ്യ 90 ലക്ഷത്തിലധികം ആണെന്നാണ് സമുദായ സംഘടനകളുടെ വാദം. ന്യൂനപക്ഷമായ ഹിന്ദുക്കളിൽ ഭൂരിഭാഗവും വസിക്കുന്നത് സിന്ധ് പ്രവിശ്യയിലാണ്.പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി മതം മാറ്റി വിവാഹം കഴിക്കുന്നത് ഉൾപ്പെടെ കടുത്ത മനുഷ്യാവകാശ ലംഘനമാണ് രാജ്യത്തിൽ ഉടനീളം മതന്യൂനപക്ഷങ്ങൾ നേരിടുന്നത്.
Comments (0)