മോറാൻ മോർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പോലീത്ത കാലത്തിനുമുമ്പേ സഞ്ചരിക്കുന്ന ദീർഘദർശി: മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്ക്കോപ്പ

മോറാൻ മോർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പോലീത്ത  കാലത്തിനുമുമ്പേ സഞ്ചരിക്കുന്ന ദീർഘദർശി: മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്ക്കോപ്പ
മോറാൻ മോർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പോലീത്ത  കാലത്തിനുമുമ്പേ സഞ്ചരിക്കുന്ന ദീർഘദർശി: മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്ക്കോപ്പ
മോറാൻ മോർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പോലീത്ത  കാലത്തിനുമുമ്പേ സഞ്ചരിക്കുന്ന ദീർഘദർശി: മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്ക്കോപ്പ


തിരുവനന്തപുരം: ബിലീവേഴ്സ്  ഈസ്റ്റേൺ  ചർച്ച് പരമാധ്യക്ഷ്യൻ  മോറാൻ മോർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പോലീത്ത  കാലത്തിനുമുമ്പേ സഞ്ചരിക്കുന്ന ദീർഘദർശിയെന്ന് മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്ക്കോപ്പ. ജന്മദിനം ആഘോഷിക്കുന്ന സഭയുടെ പരമാധ്യക്ഷ്യന് ആശംസ അറിയിച്ച് ഇട്ട ഫേസ്ബുക്ക് പോസ്റ്റ് ചുവടെ.

അഭിവന്ദ്യ മെത്രാപ്പൊലീത്താ തിരുമനസ്സിന്റെ ജന്മദിനം ആഘോഷിക്കുന്ന ഈ സുദിനം വേൾഡ് വുമൺസ് ഡേ ആയിട്ടും ആഘോഷിക്കുന്നു. പാർശ്വവൽക്കരിക്കപ്പെട്ട സ്ത്രീ സമൂഹങ്ങളോടും കുഞ്ഞുങ്ങളോടും അശരണരോടും അഭിവന്ദ്യ തിരുമനസ്സുകൊണ്ട് കാണിക്കുന്ന സ്നേഹവും കരുണയും ഓർക്കുവാൻ ഏറ്റവും നല്ല സുദിനം ഇന്നു തന്നെയാണ്. ആ ദീർഘദർശനത്തിന്റെ ഫലമായാണ് കുഞ്ഞുങ്ങളെ കരുതുന്ന ഹോപ് ഫോർ ചിൽഡ്രൻ പദ്ധതിയും അശരണർക്കും അനാഥർക്കും സഹായമാകുന്ന കന്യാസ്ത്രീ സമൂഹവുമെല്ലാം...

ബിലീവേഴ്സ് ഈസ്റ്റേൺ ചർച് ആത്മീയ പിതാവും പരമാധ്യക്ഷനും കേരള ഭദ്രാസനത്തിന്റെ അധിപനുമായ അഭിവന്ദ്യ അത്തനേഷ്യസ് യോഹന്നാൻ പ്രഥമൻ മെത്രാപ്പൊലീത്ത തിരുസഭയ്ക്ക് ദൈവം നൽകിയ ഒരു വരദാനമാണ്.കാലത്തിനുമുമ്പേ സഞ്ചരിക്കുന്ന ദീർഘദർശിയും പരിശുദ്ധ സഭയുടെ കാവൽഭടനുമാണ് ഞങ്ങളുടെ തിരുമനസ്സ്.തിരുസഭ എന്നുള്ളത് "ഒറ്റപ്പെട്ട തുരുത്ത്" അല്ല എന്നും പൗരാണികവും പൗരസ്ത്യവുമായ സത്യവിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ  തലമുറതലമുറയായി കൈമാറിയ "സ്തുതി ചൊവ്വക്കപ്പെട്ട വിശ്വാസം" എന്നതാണ് യഥാർത്ഥ വിശ്വാസം എന്നും ഞങ്ങളെ എക്കാലത്തും പഠിപ്പിച്ചുകൊണ്ടിരിക്കുന്ന വ്യക്തിത്വത്തിനുടമയാണ് ഞങ്ങളുടെ അഭിവന്ദ്യ മെത്രാപ്പോലീത്താ തിരുമനസ്സ്.

ആശയത്തിലും ആവിഷ്കാരത്തിലും തന്റെതായി തനിമ സൂക്ഷിക്കുന്ന വ്യക്തിത്വം.
തന്റെ ആടുകളെ അവരുടെ വേദനയിൽ അടുത്തറിയുന്ന ശ്രേഷ്ഠ ഇടയൻ.തള്ളപ്പെട്ടവരെയും ഒറ്റപ്പെട്ടവരെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും നെഞ്ചോട് ചേർത്ത് പിടിക്കുന്ന പിതാവ്.

 പിതാവിന്റെ ചിന്തകൾ, പഠനങ്ങൾ, പരന്ന വായന അതിലൂടെ തിരുമനസ് സമ്പാദിച്ച അറിവുകളും തലമുറയ്ക്ക് കൈമാറാനുള്ള ജ്ഞാനസ്രോതസ്സുകളുമെല്ലാംതിരുമനസ്സിന്റെ ദീർഘദൃഷ്ടിയിലൂടെയും കൃതികളിലൂടെയുമെല്ലാം ലഭ്യമാണ് 

17 രാജ്യങ്ങളിലായി ചിതറിക്കിടക്കുന്ന ലക്ഷക്കണക്കിന് വരുന്ന വിശ്വാസസമൂഹം, ആതുര സേവന പദ്ധതികൾ,  സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾ മെഡിക്കൽ കോളേജുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും എല്ലാം പിതാവിന്റെ കർമ്മനിരതമായ കർമ്മങ്ങളിലൂടെ  കർമ്മോത്സാഹത്തിന്റെ ഭാഗങ്ങളാണ്.സഭ എന്തായിരിക്കണം എന്നതിനും എങ്ങനെയായിരിക്കണം എന്നുള്ളതിനും ഏറ്റവും നല്ല വഴികാട്ടിയാണ് മെത്രാപോലീത്താ തിരുമനസ്‌.വെല്ലുവിളികളെ ധീരതയോടെ നേരിടുവാനുള്ള സന്മനസ്സുള്ള ധീരതയുള്ള പോരാളി .ആർദ്രതയും മനസ്സലിവുമുള്ള ഒരു നല്ല സുഹൃത്ത്.അന്യന്റെ ദുഃഖങ്ങളെ സ്വന്തം വേദനയായി കാണുന്ന ഒരു നല്ല അയൽക്കാരൻ.

അഭിവന്ദ്യ തിരുമനസ്സിന് എല്ലാവിധ ജന്മദിനാശംസകൾ നേരുന്നു.
ഇനിയും അനേകവർഷങ്ങൾ സഭയെ നയിക്കുവാൻ സർവ്വേശ്വരൻ ആയുസ്സും ആരോഗ്യവും നൽകട്ടെ എന്ന് ഹൃദയംഗമായി പ്രാർത്ഥിക്കുന്നു.