മൂന്ന് ജീവന്‍ കാത്ത ജീവത്യാഗം ;മുഹമ്മദ് മുഹ്സിന് പരമോന്നത ധീരതാപുരസ്ക്കാരം
ന്യൂഡൽഹി/ കോഴിക്കോട്: മറ്റുള്ളവരുടെ ജീവൻ രക്ഷിച്ച് (ധീരതാപ്രകടനത്തിനു രാജ്യം ഏർപ്പെടുത്തിയ പരമോന്നത സിവിലിയൻ ബഹുമതി, സർവോത്തം ജീവൻ രക്ഷാപതക്കും മലയാളി ബാലന്‍ മുഹമ്മദ് മുഹ്സിന്‍ 14 കോഴിക്കോട്,തിക്കോടി പാലൂര്‍ മിന്‍ഹാസിന്‍ മുസ്തഫയുടെയും നാസിലയുടെയും മകനാണ്.
പരമോന്നത പുരസ്കാരം നേടിയ മുഹ്സിനു പുറമേ, ജീവൻ രക്ഷാപതക്കം നേടിയ ആറു പേർകൂടി മലയാളത്തിന്റെ അഭിമാനമായി. രാജ്യത്താകെ 40 പേർക്കാണു പുരസ്ക്കാരം. ജീവൻരക്ഷാപതക്കം നേടിയ മലയാളികൾ അരുൺ തോമസ്, റോജൻ റോബർട്ട് (ഇരുവരും വിദ്യാർഥികൾ ), ഷിജു പി. ഗോപി, എസ്.വി. ജോസ്, ബാലനാ യിക് ഭാനവത്.
തിക്കോടിക്കടുത്ത് കോടിക്കൽ ബീച്ചിൽ കളിച്ചുകൊണ്ടിരിക്കേ തിരയിൽപ്പെട്ട മൂന്ന് കൂട്ടുകാരെ രക്ഷിക്കുന്നതിനിടെയാണു മുഹമ്മദ് മുഹ്സിന്റെ ജീവാർപ്പണം. 2019 ഏപ്രിൽ 25 നു വെകിട്ടായിരുന്നു സംഭവം തിരയിൽപ്പെട്ട കുട്ടികളുടെ നിലവിളി കേട്ടെങ്കിലും രക്ഷിക്കാൻ ആരും ധൈര്യം കാട്ടിയില്ല.
ഇതോടെ മുഹമ്മദ് മുഹ്സിൻ കടലിലേക്കിറങ്ങി. രണ്ട് കൂട്ടുകാരെ കരയ്ക്കെത്തിച്ചശേഷം മൂന്നാമനെ കുടലിലുള്ള പാറക്കല്ലിൽ കയറ്റിയിരുത്തി. അപ്പോഴേക്ക് അവശനായ മുഹ്സിൻ ശക്തമായ തിരയിൽപ്പെട്ടു. നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും വിഫലമായി. പിറ്റേന്ന് മൃതദേഹം കണ്ടെടുത്തു.
“എന്റെ പേരിൽ കുടുംബം അറിയപ്പെടുമെന്നു മുഹ്സിൻ പറയുമായിരുന്നു. പക്ഷേ, അത് ഇങ്ങനെയായിരിക്കമെന്നു കരുതിയില്ല. മകന്റെ വേർപാട് താങ്ങാനാവാത്തതാണെങ്കിലും മറ്റുളളവർക്ക് അവൻ പ്രചോദനമായതു വലിയ കാര്യമായി കരുതുന്നു” - മുഹ്സിന്റെ ഉമ്മ നാസില പറഞ്ഞു. പിതാവ് മുസ്തഫ വിദേശത്താണ്.
Comments (0)