കർഷക പ്രക്ഷോഭം: ട്രായിയെ സമീപിച്ച് ജിയോ

കർഷക പ്രക്ഷോഭം: ട്രായിയെ സമീപിച്ച് ജിയോ

മുംബൈ: വോഡഫോൺ, ഐഡിയ, ഭാരതി എയർടെൽ എന്നിവർ കർഷകസമരം മുതലെടുത്തു ജിയോയെ ഉപദ്രവിക്കുന്നെന്നും റിലയൻസ്.ഇത് സംബന്ധിച്ച് ജിയോ റെഗുലേറ്ററായ ട്രായിക്ക്  കത്ത് നൽകി.കഴിഞ്ഞ ദിവസങ്ങളിലായി ധാരാളം വരിക്കാർ കണക്ഷൻ ഉപേക്ഷിക്കുന്നതിനുള്ള അപേക്ഷകൾ തരുന്നുണ്ട്.  പ്രത്യേകിച്ച് പരാതികൾ ഇല്ലാതെയാണ് വരിക്കാർ സിം പോർട്ട് ചെയ്യുന്നതെന്നും കമ്പനി അധികൃതർ വ്യക്തമാക്കി.ബിസിനസിലെ എതിരാളികളുടെ പ്രചരണമാണ് ഇതിന് കാരണമെന്നും കത്തിലുണ്ട്.ഡൽഹിയിൽ പ്രക്ഷോഭം നടത്തുന്ന കർഷകർ ജിയോ ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കാൻ നിർദ്ദേശിച്ചിരുന്നു.ഇത് മുതലാക്കിയാണ് എയർടെൽ, വി തുടങ്ങിയ കമ്പനികൾ ഒരുമിച്ച് ജിയോക്കെതിരെ തെറ്റായ പ്രചാരണം നടത്തുന്നതെന്നും ആരോപണമുണ്ട്.തെറ്റായ വഴികൾ സ്വീകരിച്ച് വോഡഫോൺ ഐഡിയ ഭാരതി എയർടെല്ലിനും എതിരെ കർശന നടപടി എടുക്കണമെന്നും ജിയോ ആവശ്യപ്പെട്ടു.ഫരീദാബാദ്, ബഹദൂർദഡ്, ഛത്തീസ്ഘട്ട്, ഫിറോസ്പൂർ, പഞ്ചാബ് എന്നിവിടങ്ങളിലെ ചില്ലറ വ്യാപാരികളും ജിയോ യിൽ നിന്ന് പോർട്ട് ഔട്ട് ചെയ്യുന്നതിന് ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കി.  അതേസമയം ഭാരതി എയർടെൽ ആരോപണങ്ങൾ നിഷേധിച്ചു.