ബംഗാളിൽ മറ്റൊരു വിവേകാനന്ദനെ ഇറക്കാനൊരുങ്ങി ബിജെപി
അജിതാ ജയ്ഷോർ
ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് മികച്ച പ്രവർത്തനം കാഴ്ചവെയ്ക്കുന്നതിനാൽ അതേ ഫോർമുല ബംഗാളിലും പയറ്റാനൊരുങ്ങുകയാണ് ബിജെപി. രാമകൃഷ്ണ മിഷനിലെ സന്യാസി സ്വാമി കൃപാകരാനന്ദജി മഹാരാജിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി RSS നിർദ്ദേശിക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. സൗരവ് ഗാംഗുലി ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകുമെന്ന പ്രചരണങ്ങൾക്കിടയിലാണ് സ്വാമി കൃപാകരാനന്ദയുടെ പേരും ഉയർന്നു വരുന്നത്. ആർക്കും കുറ്റം പറയാനാകാത്ത കളങ്കമറ്റ ജീവിതവും, മികച്ച വാഗ്മിയും, നല്ലൊരു സംഘാടകനുമാണ് സ്വാമി കൃപാകരാനന്ദ.എന്നാൽ ഈ പേരുകളൊന്നും തന്നെ ബിജെപി സ്ഥിരീകരിച്ചിട്ടില്ല. പക്ഷെ ബംഗാൾ മുഖ്യമന്ത്രിയുടെ കാര്യത്തിൽ BJP ഒരു സർപ്രൈസ് സൂക്ഷിക്കുന്നുണ്ടെന്നുതന്നെയാണ് പൊതുവേ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
Comments (0)