വോട്ട് ചെയ്യാതെ വി.എസും,ഗൗരിഅമ്മയും.....
ആലപ്പുഴ: തിരഞ്ഞെടുപ്പു ദിവസങ്ങളിൽ ആലപ്പുഴയിലെ വലിയ സാന്നിദ്ധ്യമായിരുന്ന ഭരണപരിഷ്കാര കമ്മിഷൻ ചെയർമാൻ വി.എസ്. അച്യതാനന്ദൻ ഇന്നലെ അസാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയനായി.
പുന്നപ്രവടക്ക് ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡിലായിരുന്നു വി.എസും കുടുംബാംഗങ്ങളും മുമ്പ് വോട്ട് ചെയ്തിരുന്നത്.എന്നാൽ ഇത്തവണ പറവൂർ സ്വാന്തനം ബാഡ്സ് സ്കൂളിലെ ഒന്നാം നമ്പർ ബൂത്തിലെ ഇരുന്നൂറ്റി നാപ്പത്താറാം നമ്പർ വോട്ടർ ആയിരുന്നു അദ്ദേഹം.വി.എസ് എത്തിയില്ലെങ്കിലും മകൻ ഡോക്ടർ വി. എ അരുൺ കുമാറും മരുമകൻ രജനിയും വോട്ട് ചെയ്തു.
പോളിംഗ് ദിവസത്തെ മറ്റൊരു താരമായ കെ.ആർ ഗൗരി അമ്മയും ഇക്കുറി വോട്ട് ചെയ്തില്ല.ചാത്തനാടിനടുത്ത് പോളഭാഗം ജെ.ബി എസിലായിരുന്നു ഗൗരിയമ്മയുടെ വോട്ട്. കാലിന് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൗരിയമ്മക്ക് നടക്കാൻ ബുദ്ധിമുട്ടുള്ളതിനാലാണ് വോട്ട് ചെയ്യാതിരുന്നതെന്ന് ബന്ധുവും സഹായിയുമായ ബേബി ദേവരാജ് പറഞ്ഞു.അതേസമയം വി. എസ് അച്യുതാനന്ദന് പോസ്റ്റർ വോട്ട് നൽകാൻ നിയമതടസ്സം ഉണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. സർക്കാർ ഉദ്യോഗസ്ഥർക്കും മാത്രമേ പോസ്റ്റൽ വോട്ടിന് അർഹതയുള്ളൂ എന്ന് കമ്മീഷൻ പറഞ്ഞു.



Author Coverstory


Comments (0)