ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിച്ചേക്കും
ഡല്‍ഹി : ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിച്ചേക്കും. ചീഫ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബഞ്ചാകും കേസുകള്‍ പരിഗണിക്കുക. രണ്ടു മണിക്ക് കേസ് പരിഗണിക്കാനാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ലാവ്‌ലിന്‍ കേസില്‍ മുപ്പത് തവണ പരിഗണിക്കാതെ മാറ്റി വച്ച സിബിഐയുടെ റിവിഷന്‍ ഹര്‍ജിയാണ് ഇന്ന് സുപ്രീംകോടതി പരിഗണിക്കുന്നത്. ശക്തമായ തെളിവ് സി ബി ഐ നല്‍കണമെന്ന് നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ ജസ്റ്റിസ് യുയു ലളിത് നിര്‍ദ്ദേശം നല്കിയിരുന്നു. രണ്ട് കോടതികള്‍ ഒരേ വിധി നല്കിയതിനാല്‍ ശക്തമായ തെളിവുണ്ടെങ്കിലേ വിചാരണയ്ക്ക് ഉത്തരവിടാനാകൂ എന്ന സന്ദേശമാണ് കോടതി അന്നു നല്കിയത്. ഇന്ന് രാവിലെ ചീഫ് ജസ്റ്റിസ് നേതൃത്വം നല്കുന്ന അഞ്ചംഗ ഭരണഘടന ബഞ്ച് സാമ്പത്തിക സംവരണ കേസ് പരിഗണിക്കുന്നുണ്ട്. ഈ ബഞ്ചിലെ ഇന്നത്തെ വാദം പൂര്‍ത്തിയായാലേ ലാവലിന്‍ കേസ് പരിഗണിക്കൂ എന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.
Comments (0)