പ്ലാച്ചിമട കോള വിരുദ്ധ സമരത്തില്‍ നിന്നും പിന്‍മാറുവാന്‍ കോടികള്‍ കമ്പനി വാഗ്ദാനം ചെയ്‌തെന്ന്‌ ആദിവാസി സമര നേതാവ് മാരിയപ്പന്റെ വെളിപ്പെടുത്തല്‍

പ്ലാച്ചിമട കോള വിരുദ്ധ സമരത്തില്‍ നിന്നും പിന്‍മാറുവാന്‍ കോടികള്‍ കമ്പനി വാഗ്ദാനം ചെയ്‌തെന്ന്‌ ആദിവാസി സമര നേതാവ് മാരിയപ്പന്റെ വെളിപ്പെടുത്തല്‍

പാലക്കാട് : ആദിവാസികളുടെ നേതൃത്വത്തില്‍ പ്രദേശീകമായി ഉയര്‍ന്ന് വന്ന് അ ന്താരാഷ്ട്ര ഭീമന്‍ കമ്പനിയെ മുട്ട് കുത്തിച്ച കൊക്കകോള വിരുദ്ധ സമരം ഒതുക്കി ത്തീര്‍ക്കാന്‍ കമ്പനി മനേജ്‌മെന്റ് കോടികള്‍ വാഗ്ദാനം ചെയ്തതായി വെളിപ്പെടു ത്തല്‍. കൊക്കകോള വിരുദ്ധ സമര ഐക്യാദാര്‍ഢ്യസമിതി വൈസ് ചെയര്‍മാനും ആദിവാസി സംരക്ഷണ സംഘം പ്രസിഡന്റുമായ നീലിപ്പാറ മാരിയപ്പന്‍ ആണ് കോള കമ്പനിയുടെ കേരള ചുമതലയുള്ള ഉദ്യോഗസ്ഥന്‍ വാഗ്ദാനം നല്‍കിയതായി വെളിപ്പെടുത്തിയത്. കമ്പനിക്കെതിരായ കേസുകള്‍ പിന്‍വലിക്കണം. ഒരു സര്‍ക്കാ ര്‍ വകുപ്പിനും രേഖാമൂലം പരാതി നല്‍കരുത് എന്നീ നിബന്ധനകളോടെയായിരുു വാഗ്ദാനം. പ്ലാച്ചിമട, വിജയനഗര്‍ കോളനികളിലെ മുഴുവന്‍ ആദിവാസി കുടുംബ ങ്ങളെയും മറ്റൊരു സ്ഥലത്തേക്ക് മാറ്റിപ്പാര്‍പ്പിക്കും. ഇതിനാവശ്യമായ മുഴുവന്‍ സൗകര്യങ്ങളും കമ്പനി വഹിക്കും. രണ്ട് പ്രൈമറി സ്‌കൂള്‍, രണ്ട് പ്രൈമറി ആരോ ഗ്യ കേന്ദ്രം, കുടിവെള്ള പദ്ധതി, റോഡ് എന്നിവ കോളയുടെ സി.എസ്.ആര്‍ ഫണ്ടു പയോഗിച്ച് നിര്‍മിക്കും. വികസന പ്രവര്‍ത്തനത്തിനുള്ള ഫണ്ട് ആദിവാസി സം രക്ഷണ സംഘത്തിന് നല്‍കും. സമരം ധൃതിപിടിച്ച് അവസാനിപ്പിക്കരുതെും ആളു കള്‍ക്കിടയില്‍ സംശയം ജനിപ്പിക്കുമെന്നും കമ്പനി ചുമതലയുള്ള ഉദ്യോഗസ്ഥന്‍ പ റഞ്ഞതായും മാരിയപ്പന്‍ പറഞ്ഞു. സമരം ശക്തമായപ്പോഴാണ് കൊക്കകോളയുടെ കേരളത്തിലെ പ്രതിനിധിയും പാലക്കാട്ടുള്ള വ്യക്തിയും ഇദ്ദേഹത്തിന്റെ വീട്ടിലെ ത്തി വാഗ്ദാനങ്ങള്‍ ചൊരിഞ്ഞത്. കോള കമ്പനി അടച്ചുപൂട്ടിയെങ്കിലും, മുന്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍ ചെയര്‍മാനായ കമ്മിറ്റി 216 കോടിയുടെ നഷ്ടമുണ്ടായ തായി കണ്ടെത്തുകയും തുക കമ്പനിയില്‍ നിന്ന് ഈടാക്കാന്‍ പ്ലാച്ചിമട നഷ്ടപരിഹാ ര ട്രൈബ്യൂണല്‍ ഉണ്ടാക്കാന്‍ നിര്‍ദ്ദേശം സമര്‍പ്പിക്കുയും ചെയ്തിരുന്നു. കോള ക മ്പനിയുടെ വാഗ്ദാനങ്ങള്‍ താന്‍ അന്നുതന്നെ നിരസിച്ചതായി മാരിയപ്പന്‍ പറഞ്ഞു. ഇപ്പോള്‍ നടത്തു സമരത്തിലൂടെ പ്ലാച്ചിമടയിലെ ജനതയ്ക്ക് നഷ്ടപ്പെട്ടത് തിരിച്ചുകി ട്ടുമെന്ന് തോന്നുന്നില്ല. പ്ലാച്ചിമട ട്രൈബ്യൂണല്‍ ബില്‍ നടപ്പാക്കുകയും നിയമപര മായി നഷ്ടപരിഹാരത്തിന് കേസ് കൊടുക്കുകയും വേണം. പ്ലാച്ചിമടയിലെ ഇരക ളെ കൊണ്ട് ഹൈക്കോടതിയില്‍ ഓരോ കേസ് ഫയല്‍ ചെയ്താല്‍ കമ്പനി നഷ്ടപരി ഹാരം നല്‍കാന്‍ തയാറായേക്കും. സമരമുഖത്ത് സജീവമായിരുന്ന പല പ്രവര്‍ത്ത കര്‍ക്കും കോളക്കമ്പനി ഇത്തരം വാഗ്ദാനങ്ങള്‍ നല്‍കിയിട്ടുണ്ട്. പ്രകൃതിവിഭവ കൊള്ള നടത്തുന്ന ആഗോള ഭീമനായ കോളക്കമ്പനി ഇനിയും സ്‌പോണ്‍സേഡ് സമരങ്ങളുമായി വന്നേക്കുമെന്നും മാരിയപ്പന്‍ പറഞ്ഞു.