മുക്കുപണ്ടം പണയം വെച്ച് 1.69 കോടി തട്ടിയ കേസിലെ പ്രതി മരിച്ച നിലയിൽ....
കോഴിക്കോട് : പി.എം താജ് റോഡിലെ യൂണിയൻ ബാങ്ക് ശാഖയിൽ നിന്ന് അഞ്ചരക്കിലോ മുക്കുപണ്ടം പണയം വച്ച 1.69 കോടി രൂപ തട്ടിയ കേസിലെ പ്രതി കുളത്തില്‍ മരിച്ച നിലയില്‍ .ബാങ്കിലെ അപ്രൈസർ പയിബ്ര ചരപറമ്പത്ത് ചന്ദ്രാലയത്തിൽ ചന്ദ്രനെ (70) ആണ് വീടിന് സമീപത്തെ അമ്പലക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസ് നിഗമനം.ബാങ്കിന്റെ പരാതിയിൽ ഇയാളിൽ നിന്ന് പോലീസ് കഴിഞ്ഞ ദിവസം മൊഴി രേഖപ്പെടുത്തിയിരുന്നു.അറസ്റ്റിലായേക്കും എന്ന ഭയം ആകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കൾ പറയുന്നത്.ചേവായൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.ഇയാളുടെ സഹായം കേസിലെ മുഖ്യപ്രതി വയനാട് മണവയൽ അങ്ങാടി ശരി പുതിയേടത്ത് വീട്ടിൽ കെ.കെ ബിന്ദു (43) വിന് ലഭിച്ചിട്ടുണ്ടെന്ന നിഗമനത്തിലാണ് പോലീസ്. നിലവിൽ ഒമ്പത് പേരാണ് പ്രതിപട്ടികയിൽ ഉള്ളത്.
2020 ഫെബ്രുവരി മുതൽ 9 അക്കൗണ്ടുകളിൽ നിന്നായി 44 തവണകൾ ആണ് വ്യാജസ്വർണം ബാങ്കിൽ പണയം വെച്ചത്.ബാങ്കിന്റെ വാർഷിക ഓഡിറ്റുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പേര് പുറത്താവുന്നത്.ഇതോടെ അധികൃതർ ടൗൺ പോലീസിൽ പരാതി നൽകി.കേസിൽ ഇതുവരെ ബിന്ദു മാത്രമാണ് അറസ്റ്റിലായത്.
Comments (0)