വടക്കന്‍ പറവൂരില്‍ വന്‍ മയക്ക് മരുന്ന് വേട്ട .......
പറവൂര്‍ : ക്രിസ്തുമസ്സ്,ന്യൂ ഇയര്‍ പ്രമാണിച്ച് ഡി.ജെ പാര്‍ട്ടികളിലും നിശാപാര്‍ട്ടികളിലും മറ്റും ഉപയോഗിക്കുന്നതിനായി ഗോവയില്‍ നിന്നും കേരളത്തിലേക്ക് കൊറിയര്‍ മാര്‍ഗം പാഴ്സലായി 100 എണ്ണം എം .ഡി .എം.എ ഗുളികകളും( 28.7501 ഗ്രാം ) 25 എല്‍ .എസ് .ഡി സ്റ്റാമ്പുകളും ( 0.4171 ഗ്രാം ) കടത്തികൊണ്ടു വന്ന പറവൂർ താലൂക്കിന് പറവൂർ വില്ലേജിൽ പെരുമ്പടത്ത കരയിൽ കൂരൽ വീട്ടിൽ, മാത്യു സെബാസ്റ്റീൻ മകൻ ഡിവൈൻ മാത്യു ( 28 വയസ് ) പറവൂർ താലുക്കിൽ ചേന്ദമംഗലം വില്ലേജിൽ പാലിയം നടക്കരയിൽ അനുഗ്രഹ വീട്ടിൽ എസ്.എ പ്രകാശ് മകൻ ആകാശ് പീ (20 വയസ് ) എന്നിവരേ എറണാകുളം എക്സ് സൈസ് സ്പെഷൽ സ്ക്വാഡ് അറസ്റ്റ് ചെയ്തു .പ്രതികൾ ക്രിസ്തുമസ്, പുതുവൽസരം പാർട്ടികൾക്കും മറ്റുമായ് മയക്കമരുന്ന് എത്തിക്കുന്ന കണ്ണികളാണ് .ഗോവ, ബാഗ്ലൂർ എന്നിവിടങ്ങളിൽ നിന്നും പാർസൽ വഴിയും വിലക്കൂടിയ മയക്കമരുന്നുകൾ വരുത്തി വിൽപ്പന നടത്തുന്നതാണ് ഇവരുടേ രീതി .എറണാകുളം പറവൂർ ഭാഗങ്ങൾ കേന്ദ്രികരിച്ച് ന്യൂജൻ മയക്കുമരുന്നുകളുടേ വിൽപ്പനയും ഉപയോഗവും കൂടി വരുന്നതായ് എക്സൈസ് ഇന്റലിജെൻസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് ഇത്തരം മയക്കമരുന്നുകൾ ഉപയോഗിക്കുന്നവരേ കേന്ദ്രീകരിച്ച് എക്സൈസ് അന്യോഷണം വിപുലപ്പെടുത്തിയിരുന്നു. കൈകാര്യം ചെയ്യുന്നതിലുള്ള സൗകര്യവും അമിതലാഭവുമാണ് പ്രതികളേ ന്യൂജൻ മയക്കമരുന്നുകളുടേ വില്പ്നയിലേക്ക് അയച്ചതും ഡിവൈന്‍റെ ഉപഭോക്താക്കളിൽ ഉന്നത നിലവാരത്തിൽ ജീവിക്കുന്നവരും സിനിമാ മേഖലയിൽ ഉള്ളവരും മറ്റു സെലിബ്രെറ്റുകളും ഉൾപ്പെട്ടിട്ടുള്ളതായ് എക്സൈസിന് ലഭിച്ച വിവരം മലപ്പുറം എക്സൈസ് ഇന്റലിജെൻസ് ബ്യൂറോക്ക് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എറണാകുളം എക്സൈസ് എൻഫോഴ്സ്മെന്റ ആന്റി നാർകോട്ടിക് സ്പെഷൽ സ്ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി വിനോജും പാർട്ടിയും ചേർന്നാണ് റെയ്ഡ് നടത്തിയും പ്രതികളേ പിടികൂടിയത് അന്യേഷണ സംഘത്തിൽ പ്രവന്റീവ് ഓഫിസർമാരായ ജോർജ് ജോസഫ്, പ്രമോദ് കെ.എസ്, സിജി പോൾ, സിവില്‍ എക്സൈസ് ഓഫീസർമാരായ ശിവകുമാർ, ശ്രീകുമാർ, അനീഷ് വി.എ ഷൈൻ കെ എസ്, ഷിബു എന്നിവർ പങ്കെടുത്തു
Comments (0)