വീട്ടമ്മയെ അപമാനിക്കാൻ ശ്രമം യുവാവ് അറസ്റ്റിൽ

വീട്ടമ്മയെ അപമാനിക്കാൻ ശ്രമം യുവാവ് അറസ്റ്റിൽ
കൊച്ചി: പാലാരിവട്ടം സ്വദേശിനിയായ വീട്ടമ്മയെ സാമൂഹ്യമാധ്യമങ്ങളിൽ കൂടി അപമാനിക്കാൻ ശ്രമിക്കകയും തൻ്റെ ഇംഗിതത്തിന് വഴങ്ങിയില്ലെങ്കിൽ കൊന്ന് കളയുമെന്നും നിരന്തരമായി ഭീഷണിപ്പെടുത്തുകയും വഴിയിൽ തടഞ്ഞു നിർത്തി അപകടപ്പെടുത്താനും ശ്രമിച്ചതിന് ചക്കരപറമ്പ് സ്വദേശിയും വീട്ടമ്മയുടെ അകന്ന ബന്ധുവുമായ തോപ്പുംപടി പ്യാരി ജംഗ്ഷനിൽ എസ്, എസ്, ട്രേഡേഴ്സ് എന്ന സ്ഥാപനം നടത്തുന്ന സി.ബി: ഷിഹാബ് എന്ന യുവാവിനെ പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത് ഇതിന് മുൻപ് രണ്ട് തവണ പോലീസിൽ പരാതി നൽകിയെങ്കിലും പ്രതിയെ വിളിച്ച് പോലീസ് താക്കീത് നൽകി വിട്ടയക്കുകയായിരുന്നു എന്നാൽ ഇയാൾ വീണ്ടും അക്രമം തുടർന്നതിനെ തുടർന്ന് ഇയാളുടെ കടയിൽ ചെന്ന് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു, നിയമ നടപടികളുമായി മുന്നോട്ട് പോയ പോലീസിനെ താൻ യൂത്ത് കോൺഗ്രസ് പ്രവർത്തകനാണെന്നും പോലിസ് സ്റ്റേഷൻ വളഞ്ഞ് പ്രക്ഷോഭം നടത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെങ്കിലും വീട്ടമ്മയുടെ പരാതിയിൽ പാലാരിവട്ടം പോലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി, ഇയാളെ അറസ്റ്റ് ചെയ്ത വാർത്തയറിഞ്ഞ പല സ്ത്രീകളും പ്രതിയുടെ ദുർനടപടികളെ കുറിച്ച് സ്റ്റേഷനിൽ വിളിച്ച് പരാതികൾ പറയുകയുണ്ടായി, പാലാരിവട്ടം SHo cജാസഫ് സാജൻ്റെ നേതൃത്വത്തിൽ എസ് ഐമാരായ കലേഷ്, ജയകുമാർ, വിപിൻ, എന്നീ പോലീസ് ഉദ്യോഗസ്ഥരായ ടീമാണ് പ്രതിയെ കസ്റ്റഡിയിലെടുത്ത് നിയമനടപടികൾ സ്വീകരിച്ചത്