നടേശൻ, തുഷാർ, വെളളാപ്പള്ളികൾ,,, അഴിയെണ്ണുമോ? -ആലപ്പുഴ ബ്യൂറോ
ആലപ്പുഴ: ഇക്കഴിഞ്ഞ ജൂൺ 24-ാം തീയതി SNDP ഓഫീസിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ SNDP നേതാവ് കെ, കെ.മഹേഷിൻ്റെ മരണത്തിൽ ദുരൂഹത ഉണ്ടെന്നും നിലവിൽ നടക്കുന്ന പോലീസ് അന്വേഷണം പ്രഹസനമാണെന്നും കോടതി നേരിട്ട് കാര്യങ്ങൾ പുറത്ത് കൊണ്ട് വരണമെന്നുള്ള മഹേഷിൻ്റെ ഭാര്യ ഉഷാദേവി നൽകിയ ഹർജിയിൽ മാനേജർ അശോകൻ, നടേശൻ, തുഷാർ, എന്നിവർക്കെതിരെ ആത്മഹത്യ പ്രേരണ, ക്രിമിനൽ ഗുഢാലോചന എന്നിവക്ക് കേസെടുക്കാൻ ആലപ്പുഴ സി.ജെ.എം.കോടതി ഉത്തരവിട്ടു. മാരാരിക്കുളം പോലീസിൻ്റെ അന്വേഷണത്തിൽ തൃപ്തിയില്ലെന്നു മാത്രമല്ല കുറ്റക്കാരെ സംരക്ഷിക്കുന്നതിനും തെളിവുകൾ നശിപ്പിക്കുന്നതിനും വേണ്ടിയുള്ള കാര്യങ്ങളാണ് നടക്കുന്നതെന്നും പരാതിയിൽ പറഞ്ഞിരുന്നു.മഹേഷിൻ്റെ മരണവുമായ് ബന്ധപ്പെട്ട് ഇനിയുള്ള കേസ് അന്വേഷണ നാൾ വഴിയിൽ സമുദായ സംഘടനയിൽ പൊട്ടിത്തെറികൾക്ക് കാരണമായേക്കാവുന്ന പല കാര്യങ്ങളും പുറത്ത് വന്നേക്കാൻ സാധ്യതയുണ്ടെന്നും നേതൃത്വത്തിൽ തന്നെ മാറ്റങ്ങൾ സംഭവിക്കുന്നതോടൊപ്പം NDA യുടെ ഘടകകക്ഷി നേതാവെന്ന പരിഗണന തുഷാറിന് നഷടപ്പെടുകയും ചെയ്യുമെന്ന് രാഷ്ട്രീയ വൃത്തങ്ങൾ പറയുന്നു. നാളിതുവരെ നിരവധി ആരോപണങ്ങൾ വെള്ളാപ്പള്ളി നേതൃത്വത്തിന് എതിരെ വന്നിട്ടുണ്ടെങ്കിലും ഒരു നേതാവ് തന്നെ ദുരുഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ, സമുദായ സംഘടന ഗൗരവതരമായ തീരുമാനങ്ങളിൽ എത്തിച്ചേരാൻ സാധ്യതയുണ്ട്
Comments (0)