തുടരെ നാല് കൊവിഡ് ടെസ്റ്റ് : മൂക്കില്‍ നിന്ന് രക്തം വാര്‍ന്ന് ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം
തുടരെ നാല് കൊവിഡ് ടെസ്റ്റ് കഴിഞ്ഞതോടെ മൂക്കില്‍ നിന്ന് രക്തം വന്നതായി ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം കിഡംബി ശ്രീകാന്ത്. തായ്‌ലാന്‍ഡ് ഓപ്പണിംഗ് കളിക്കാന്‍ എത്തിയപ്പോഴാണ് പരിശോധന നടന്നത്.നാല് തവണ നടന്ന പരിശോധനയും അസ്വസ്ഥമാക്കിയെന്നും, കളിക്കാനായാണ് തങ്ങള്‍ എത്തിയിരിക്കുന്നത്, അല്ലാതെ രക്തം ചീന്താനല്ല. ഇത് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കാത്തതാണെന്നും കിഡംബി ട്വീറ്റ് ചെയ്തു. മൂക്കില്‍ നിന്ന് രക്തം വരുന്നതിന്റേതും രക്തം തുടച്ച ടിഷ്യുന്റെയും ചിത്രം ശ്രീകാന്ത് പങ്കുവച്ചു.
Comments (0)