തിരിഞ്ഞ് നോക്കാതെ അധികൃതർ; സ്മാർട്ട് സിറ്റിറോഡ് മാലിന്യക്കൂമ്പാരം
കോലഞ്ചേരി: കൊച്ചിയുടെ സ്മാർട്ട് സിറ്റിയായ കാക്കനാട്ടിലേയ്ക്കുള്ള പ്രധാന പാതയിൽ മാലിന്യനിക്ഷേപം പതിവാകുന്നു.കരിമുകളിൽ നിന്നും ഇൻഫോപാർക്കിലേയ്ക്കുള്ള റോഡിൽ ബഹ്മപുരം ഭാഗത്താണ് മാലിന്യം വലിച്ചെറിയുന്നത്.റോഡിനിരുവശവും അറവു മാലിന്യങ്ങളും പ്ലാസ്റ്റിക്കും ഉപയോഗശൂന്യമായ വസ്തുക്കളുമാണ്. മഴപെയ്താൽ ഇവ ചീഞ്ഞളിഞ്ഞ് ദുർഗന്ധം വമിച്ച്, ഇതിലെ മലിനജലം ഒഴുകി പ്രദേശത്തെ കുടിവെള്ള സ്രോതസ്സുകളിലെത്തും. തെരുവ് നായ്ക്കൾ ഈ മാലിന്യം വലിച്ച് റോഡിൽ നിരത്തിയിടുന്നതും പതിവ് കാഴ്ചയാണ്.റോഡരികിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത്തരം പ്രവർത്തിചെയ്യുന്നവരെ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
വടവുകോട് പുത്തൻകുരിശ് പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന പ്രദേശമാണിവിടം. ബ്രഹ്മപൂരം മാലിന്യസംസ്കരണ പ്ലാന്റിനോട് ചേർന്നാണ് ഇത്തരത്തിൽ മാലിന്യങ്ങൾ പുറംതള്ളുന്നത്. മാലിന്യസംസ്കരണത്തിനായി ശാസ്ത്രീയമായ സംവിധാനങ്ങൾ സ്ഥാപിക്കാത്തതും, പൊതുസ്ഥലങ്ങളിൽ മാലന്യം വലിച്ചറിയുന്നവരെ കണ്ടെത്തി ശിക്ഷിക്കാത്തതും ദിനം പ്രതി മാലിന്യം കുന്നുകൂടുന്നതിന് കാരണമാകുന്നുണ്ട്. കാക്കനാട് സിവിൽ സ്റ്റേഷനിലേയ്ക്കുള്ള ഭരണകർത്താക്കളും നൂറുകണക്കിന് ജനങ്ങളും ദിനംപ്രതി കടന്നുപോകുന്ന ഈറോഡിലൂടെ മൂക്ക് പൊത്താതെ സഞ്ചരിക്കാനാവില്ല. ഇതിനെതിരെ എത്രയും വേഗം നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരു ഇൻഫോപാർക്ക് റോഡരികിലെ മാലിന്യം. മുകളിൽ മാലിന്യം നിക്ഷേപിക്കരുതെന്നടെ ആവശ്യം.
Comments (0)