ഇക്കുറി വി. കെ ഇബ്രാഹിംകുഞ്ഞ് മത്സരിക്കില്ല, മകന്റെ പേര് കളമശേരിയിൽ പരിഗണനയിൽ

ഇക്കുറി വി. കെ ഇബ്രാഹിംകുഞ്ഞ് മത്സരിക്കില്ല, മകന്റെ പേര് കളമശേരിയിൽ പരിഗണനയിൽ

കൊച്ചി: കളമശ്ശേരി മണ്ഡലത്തിൽ ഇക്കുറി വി.കെ ഇബ്രാഹിംകുഞ്ഞ് മത്സരിക്കില്ല.ഇബ്രാഹിംകുഞ്ഞിന്റെ മകനും മുസ്ലീം ലീഗിന്റെ എറണാകുളം ജില്ല ജനറൽ സെക്രട്ടറിയുമായ അഡ്വ. അബ്ദുൽ ഗഫൂറിന്റെ പേരാണ് ആദ്യഘട്ടത്തിൽ പാർട്ടിയുടെ പരിഗണനയിലുള്ളത്.വ്യവസായ മേഖലയിലെ തൊഴിലാളി സാന്നിദ്ധ്യം ഏറെയുള്ള കളമശ്ശേരി മണ്ഡലത്തിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ ചന്ദ്രൻപിള്ളയുടെയും, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി രാജീവിന്റെയും പേരുകളാണ് ആദ്യഘട്ടത്തിൽ ഉയർന്ന് കേൾക്കുന്നത്. പാലാരിവട്ടം പാലം അഴിമതി ചർച്ചയാകാതിരിക്കാൻ മണ്ഡലം കോൺഗ്രസുമായി വെച്ച് മാറിയുള്ള പരീക്ഷണത്തിനും സാധ്യതയുണ്ട്.2016 ൽ 12, 118 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് തുടർച്ചയായ രണ്ടാം വട്ടം വി കെ ഇബ്രാഹിംകുഞ്ഞ് കളമശ്ശേരി മണ്ഡലം നിലനിർത്തിയത്.