സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ നിയമനത്തിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി.
ദില്ലി : സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ നിയമനത്തിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാനായുള്ള എ.ബി. പ്രദീപ് കുമാറിന്റെ നിയമനത്തിനെതിരെയായിരുന്നു ഹര്‍ജി. ചെയര്‍മാനായി പ്രദീപ് കുമാറിനെ നിയമിച്ചത് നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്നാരോപിച്ച് തിരുവനന്തപുരം പൂജപ്പുര സ്വദേശി കെ. എസ്. ഗോവിന്ദന്‍ നായരാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. 23 അപേക്ഷകള്‍ ലഭിച്ചതില്‍ ഹര്‍ജിക്കാരനടക്കം മതിയായ യോഗ്യതയുള്ള 17 പേരെ കണ്ടെത്തിയെങ്കിലും എട്ടുപേരെ മാത്രമാണ് ഇന്റര്‍വ്യൂവിന് വിളിച്ചതെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. മതിയായ യോഗ്യതയുള്ളവരെ ഇന്റര്‍വ്യൂ നടത്താതെ ഒഴിവാക്കാന്‍ സെലക്ഷന്‍ കമ്മിറ്റിക്ക് അധികാരമില്ലെന്നും ഇത് സ്വാഭാവിക നീതിയുടെ നിഷേധമാണെന്നും ഹര്‍ജിയില്‍ പറയുന്നു. നേരത്തെ ഹൈക്കോടതിയുടെ മുന്നിലും പ്രദീപ് കുമാറിന്റെ നിയമനം ചോദ്യം ചെയ്യപ്പെട്ടിരുന്നു. സിംഗില്‍ ബെഞ്ച് പ്രദീപ് കുമാറിന്റെ നിയമനം റദ്ദാക്കിയെങ്കിലും പിന്നീട് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിയമനം ശരിവച്ചിരുന്നു.
Comments (0)