എഴുപത്തഞ്ചാം സ്വാതന്ത്ര്യദിനം: ഇന്ത്യയ്ക്ക് ബഹിരാകാശത്തില്‍ നിന്നും സമാന്ത ക്രിസ്റ്റോഫോറെറ്റിയുടെ വ്യത്യസ്തമായ ആശംസ

എഴുപത്തഞ്ചാം സ്വാതന്ത്ര്യദിനം: ഇന്ത്യയ്ക്ക് ബഹിരാകാശത്തില്‍ നിന്നും സമാന്ത ക്രിസ്റ്റോഫോറെറ്റിയുടെ വ്യത്യസ്തമായ ആശംസ

ഡല്‍ഹി : ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യ എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കാന്‍ ഒരുങ്ങുകയാണ്. പ്രമുഖ രാഷ്ട്രങ്ങള്‍ എല്ലാം തന്നെ ഭാരതത്തിന് സ്വാതന്ത്ര്യദിനാശംസകള്‍ അറിയിക്കുന്നുണ്ട് ഈ അവസരത്തില്‍, കൗതുകമായി ബഹിരാകാശത്തു നിന്നും ഒരു ആശംസയെത്തിയിരിക്കുന്നു. ഇറ്റാലിയന്‍ ബഹിരാകാശ സഞ്ചാരിയായ സമാന്ത ക്രിസ്റ്റോഫോറെറ്റിയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നും ഇന്ത്യയ്ക്ക് സ്വാതന്ത്ര്യദിനാശംസകള്‍ അറിയിച്ചിരിക്കുന്നത്. കൂടാതെ, ഇന്ത്യയുടെ വരാന്‍ പോകുന്ന ബഹിരാകാശ മനുഷ്യ ദൗത്യമായ ഗഗന്‍യാന് ആശംസകളും സമാന്ത അറിയിച്ചിട്ടുണ്ട്. ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള സമാന്തയുടെ വീഡിയോ സന്ദേശം അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡര്‍ ആയത് തരണ്‍ജിത് സിംഗ് സന്ധുവാണ് ട്വിറ്ററില്‍ പങ്കുവെച്ചത്. ബഹിരാകാശ സംഘടനയായ ഐഎസ്ആര്‍ഓയും നാസയും തമ്മിലുള്ള ബന്ധം ഊഷ്മളമാണെന്നും, പരസ്പര സഹകരണത്താല്‍ നിരവധി കാര്യങ്ങള്‍ നേടാന്‍ ഭാവിയിലും നമ്മള്‍ക്ക് സാധിക്കട്ടെയെന്നും സമാന്ത പറയുന്നു. ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രത്തിന്റെ പിതാവായ വിക്രം സാരാഭായിയുടെ ജന്മദിനത്തിലാണ് സന്ധു ഈ വീഡിയോ പങ്കുവെച്ചത്.