ബീഹാറില്‍ സിപിഐ എംഎല്‍ ഭരണത്തില്‍ പങ്കാളിയാകുമോ ഇന്ന് അറിയാം
ബീഹാര്‍ : ബിഹാറില്‍ സര്‍ക്കാരിന്റെ ഭാഗമാകണമോയെന്നതില്‍ സി പി ഐ എം എല്‍ ഇന്ന് തീരുമാനം എടുക്കും. ഇതിനായി പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് ചേരും.12 എംഎല്‍എമാരാണ് ബിഹാറില്‍ സിപിഐ എംഎല്ലിന് ഉള്ളത്. സര്‍ക്കാര്‍ നയങ്ങളില്‍ സ്വാധീനം ചെലുത്താനുള്ള സ്വാധീനമില്ലാത്തതിനാല്‍ പുറത്തുനിന്ന് പിന്തുണയ്ക്കാം എന്നാണ് സിപിഎം, സിപിഐ പാര്‍ട്ടികളുടെ നിലപാട്. രണ്ടു വീതം എംഎല്‍എമാരാണ് സംസ്ഥാനത്ത് ഇരു പാര്‍ട്ടികള്‍ക്കും ഉള്ളത്. ഓഗസ്റ്റ് 15-ലെ മന്ത്രിസഭ രൂപീകരണത്തിന് മുന്‍പായി ആര്‍ ജെ ഡി, ജെ ഡി യു കക്ഷികള്‍ തമ്മില്‍ വകുപ്പുകള്‍ സംബന്ധിച്ച് പ്രാഥമിക ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്. സഖ്യയക്ഷിയായ കോണ്‍ഗ്രസിന് നാല് മന്ത്രിസ്ഥാനം കിട്ടാനാണ് സാധ്യത. അതേസമയം, സംസ്ഥാനത്ത് മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് ആര്‍ജെഡിയും ജെഡിയുവും തമ്മില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. നിതീഷ് കുമാറും തേജസ്വി യാദവും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെങ്കിലും ഓഗസ്റ്റ് 15-ന് ശേഷമാകും മന്ത്രിസഭാ രൂപീകരണം ഉണ്ടാകുക.
Comments (0)