സ്വപ്നയെയും HRDS നെയും തകർക്കുന്നതിൽ സർക്കാർ വിജയിച്ചോ?? സ്വപ്നയെ HRDS പുറത്താക്കി

സ്വപ്നയെയും HRDS നെയും തകർക്കുന്നതിൽ സർക്കാർ വിജയിച്ചോ?? സ്വപ്നയെ HRDS പുറത്താക്കി

സ്വർണക്കടത്ത് കേസിൽ പ്രതിയെന്ന് ആരോപണമുള്ള (കോടതി കുറ്റം ബോധ്യപ്പെട്ട് പ്രതിയെന്ന് വിധിച്ച് ശിക്ഷ പറയുന്നത് മുതലാണ് ഒരു കുറ്റാരോപിതൻ പ്രതിയാവുന്നതെന്ന മനുഷ്യവകാശവും ജനാധിപത്യവും നാഴികക്ക് നാല്പത് വട്ടം ചർച്ച ചെയ്യപ്പെടുന്ന സാക്ഷര കേരളത്തിൽ ഈ വ്യാഖ്യാനം സ്വപ്നക്ക് മാത്രം ബാധകമല്ല എന്നത് നടപ്പ്കാര്യം ) സ്വപ്ന സുരേഷിന് ഒരു ജോലി നല്കിയെ മഹാപരാധം ചെയ്ത HRDS നെയും അവിടെ ജോലി തൂപ്പു ചെയ്യുന്ന സ്ത്രീകളെ മുതൽ എല്ലാവരെയും ചോദ്യം ചെയ്യൽ എന്ന ഓമനപ്പേരിൽ തലങ്ങും വിലങ്ങും വിളിച്ച് ഭരണകൂട ഭീകരത ഉപയോഗിച്ച് പീഡിപ്പിക്കൽ തുടർന്നപ്പോൾ സ്വപ്നയെ സ്ഥാപനത്തിൽ നിന്ന് പറഞ്ഞയക്കാൻ നിർബന്ധിതരായതാണ് സ്ത്രീകളുടെയും സംരക്ഷണത്തിൻ്റെയും മനുഷ്യാവകാശത്തിൻ്റെയും വാക്ക് ധോരണികൾ നാഴികക്ക് നല്ലത് വട്ടം ഘോഷിക്കുന്നവരാണ് ഈ യുദ്ധമുഖം സൃഷ്ടിച്ചത്

സ്വർണ കടത്ത് കേസിൽ നേരിട്ട് ഇടപെടൽ നടത്തി എന്ന് പറയപ്പെടുന്ന ശിവശങ്കരന് സർക്കാർ ശമ്പളം കൊടുക്കുന്നത് പൊതുഖജനാവിൽ നിന്നാണ് ഈ ഖജനാവ് നിറക്കുന്നതാവട്ടെ ലോട്ടറി എന്ന ചൂതാട്ടവും,50 രൂപക്ക് വാങ്ങി പൊതുജനങ്ങൾക്ക് 500 രൂപക്ക് വിറ്റും, മൂക്കിൽ നിന്ന് സ്ഥാനം തെറ്റി മാസ്ക് താഴെക്ക് വന്നതിൻ്റെ പേരിൽ 500 രൂപ പിഴയടപ്പിച്ചും സകലമാന റോഡ്നികുതിയും നൽകി വഴിയിലൂടെ സഞ്ചരിക്കുന്ന ഇരുചക്രവാഹന യാത്രികരെ പിടിച്ചുപറിച്ച് വാങ്ങുന്നതുമാണെന്ന് ആരും മറക്കുന്നില്ല മനുഷ്യവകാശവും സ്ത്രീ സ്വാതന്ത്ര്യവും പറയുന്നവർ സ്വപ്ന എന്ന സ്ത്രീയെ ഇല്ലാതാക്കാൻ കാണിക്കുന്ന സർക്കസിൻ്റെ ഭാഗമാണ് ഊരുവിലക്കിൻ്റെ മറ്റൊരു രൂപമായ അഭയം നൽകുന്ന, അന്നം നൽകുന്ന ദാതാവിനെ കൂടി ഇല്ലാതാക്കാൻ ശ്രമിക്കുന്നത് ഭരണകൂട അധികാരങ്ങൾ ഉപയോഗിച്ച് കാണിച്ചിട്ടുള്ള ചില സത്യങ്ങൾ പുറത്ത് വരുന്നതു കൊണ്ടാണ് ഈ സത്യങ്ങളെയും അതിൻ്റെ തെളിവുകളും കുഴിച്ച് മൂടാൻ അധികാരവും അഹങ്കാരവും കൊണ്ട് ശ്രമിക്കുന്നത് ശിവശങ്കരൻ ഒരു പുരുഷനായതുകൊണ്ടാണ് ഒരു പക്ഷെ അയാളെ സംരക്ഷിക്കാൻ പലരും ശ്രമിക്കുന്നത് പക്ഷെ ഒരു സ്ത്രീ, അമ്മ, കുടുംബിനി എന്നീ നിലകളിലുള്ള സ്വപ്നയെ ആക്രമിക്കുമ്പോൾ സ്ത്രീ പക്ഷത്ത് നില്കാൻ ഒരു സ്ത്രീപക്ഷ വാദിയും രംഗത്ത് വരാത്തത് ഭരണ കൂട ഭീകരതയെ ഭയന്നും, മനുഷ്യവകാശം ചില സെലക്ടീവ് ആയവർക്കും മാത്രമായതുകൊണ്ടാണ്, രാജ്യത്ത് കലാപം ഉണ്ടാക്കിയവർക്കും ബോംബു പ്പൊട്ടിച്ചും, വെടിവച്ചും നിരപരാധികളെ കൊന്നൊടുക്കിയവരെയും സംരക്ഷിക്കാനും ജയിലിൽ ചെന്ന് ആശീർവദിക്കാനും അവരുടെ മനുഷ്യാവകാശത്തെ കുറിച്ച് ആകുലപ്പെടുവാനും മുതിരുന്നവർ കോടതി ശിക്ഷ വിധിക്കും വരെ സ്വപ്ന എന്ന സ്ത്രീയെ കുടുംബിനിയെ ഒരു പൗരന് അടിസ്ഥാനപരമായി നൽകേണ്ട സംരക്ഷണം കൊടുക്കുന്നില്ല എന്നത് പോകട്ടെ അവർക്ക് അന്നം കൊടുക്കുന്നവരെപ്പോലും ആക്രമിക്കുന്നത് എന്ത് ജനാധിപത്യമാണെന്ന് ചോദിച്ചാൽ ഇതെല്ലാം ഞങ്ങൾ നടത്തും ഞങ്ങളുടെ സൗകര്യം പോലും നടത്തും എന്ന ധിക്കാരത്തിൻ്റെ ബാക്കിപത്രമാണ്, മറ്റൊരു കാര്യം സർക്കാർ പാവപ്പെട്ടവർക്ക് ആയിരക്കണക്കിന് വീടുകൾ നൽകുന്നു എന്ന് ഗീർവാണമടിക്കുമ്പോൾ, ഈ ദൗത്യം കൃത്യമായി നടപ്പാക്കുന്ന HRDS ൻ്റെ പ്രവർത്തനങ്ങൾ സർക്കാരിനെ അലോരസപ്പെടുത്തുന്നു എന്നുള്ളതുകൊണ്ട് കൂടിയാണ് സ്വപ്നയെ ചാരി HRDS നെയും തകർക്കാൻ ശ്രമിക്കുന്നത്, ഇതെന്ത് ജനാധിപത്യം ഇതെന്ത് മനുഷ്യാവകാശം ഇതെന്ത് മര്യാദ എന്നാരും ചോദിക്കരുത്, ഇത് ഇവിടെയെ നടക്കു, ഇവിടെ മാത്രം, ഇനി എത്രനാൾ,, ജനം തിരിച്ചറിയുന്നുണ്ട്,