മോശപ്പെട്ട പ്രകടനം മറിക്കടക്കാന്‍ മന്ത്രിമാരുടെ സ്റ്റാഫിനെ മര്യാദ പഠിപ്പിക്കാന്‍ സിപിഐഎം; പേഴ്സണല്‍ സ്റ്റാഫിന്റെയും യോഗം വിളിക്കും
തിരുവനന്തപുരം : മന്ത്രിമാര്‍ക്കെതിരായ സിപിഐഎം സംസ്ഥാന സമിതി വിമര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ തിരുത്തല്‍ നടപടികളുമായി സിപിഐഎം. സര്‍ക്കാരിന്റെ പ്രതിച്ഛായയും മന്ത്രിമാരുടെ ഓഫിസിന്റെ പ്രവര്‍ത്തനവും മെച്ചപ്പെടുത്താന്‍ നടപടികള്‍ തുടങ്ങി. ഇതിന്റെ ഭാഗമായി മന്ത്രിമാരുടെയും പേഴ്സണല്‍ സ്റ്റാഫിന്റെയും യോഗം വിളിക്കും. ഓഫിസ് പ്രവര്‍ത്തനത്തില്‍ വരുത്തേണ്ട മാറ്റങ്ങള്‍ നിര്‍ദേശിക്കും. മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് തുടങ്ങിയവര്‍ പങ്കെടുക്കും.മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന്റെ പെരുമാറ്റം മന്ത്രിമാരുടെ പ്രവര്‍ത്തനത്തിന് തന്നെ അവമതിപ്പുണ്ടാക്കുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് യോഗം വിളിക്കുന്നത്. 21 മന്ത്രിമാരില്‍ 17 പേരും പുതുമുഖങ്ങളാണ്. മുഖ്യമന്ത്രി ഒഴിച്ചുള്ള സിപിഐഎം മന്ത്രിമാരും സിപിഐയുടെ നാലു മന്ത്രിമാരും കന്നിക്കാര്. ഭരണ രംഗത്തെ പരിചയക്കുറവ് മറികടക്കാനായി പുതിയ മന്ത്രിമാര്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഫലപ്രാപ്തിയില്‍ സംശയമുണ്ട്. മന്ത്രിമാര്‍ അവരുടെ വകുപ്പുകളില്‍ ഒതുങ്ങുന്ന സ്ഥിതിയും ഉണ്ട്. പൊതു രാഷ്ട്രീയ വിഷയങ്ങളില്‍ പാര്‍ട്ടിയെ പ്രതിരോധിക്കുന്നതും മന്ത്രിമാരുടെ കടമകളില്‍ പെടും. എന്നാല്‍ ഇത്തരമൊരു പ്രവര്‍ത്തനത്തിലേക്ക് മന്ത്രിമാര്‍ എത്തുന്നില്ലെന്ന വിലയിരുത്തലാണ് സിപിഐഎം നടപടി.
Comments (0)