ബേബി റോഡരികിലിരുന്നു പറയുന്നത് കാര്യമാക്കേണ്ടതില്ല: കെ സുരേന്ദ്രന്‍
പത്തനംതിട്ട : ശബരിമല വിഷയത്തിൽ എം.എ. ബേബിയുടേത് വൈരുധ്യാത്മക മലക്കം മറിച്ചിലാണെന്നു ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. സി.പി.എമ്മിലെ പാർശ്വവൽക്കരിക്കപ്പെട്ട നേതാവാണു ബേബി. അദ്ദേഹം റോഡരികിലിരുന്നു പറയുന്നത് കാര്യമാക്കേണ്ടതില്ല. നിലപാട് വ്യക്തമാക്കേണ്ടത് മുഖ്യമന്ത്രിയാണ്.ശബരിമല വിഷയത്തിൽ സി.പി.എം. സ്വീകരിച്ച നിലപാട് തെറ്റായിപ്പോയെന്നു വിശ്വാസികളോട് ഏറ്റുപറഞ്ഞിട്ടു വേണം സത്യവാങ് മൂലത്തിന്റെ കാര്യത്തിൽ പിണറായി തീരുമാനമെടുക്കാൻ. സി.പി.എം എത്ര തവണ മലക്കം മറിഞ്ഞിട്ടും കാര്യമില്ല. ആയിരം ഗംഗയിൽ മുങ്ങിയാലും സി.പി.എമ്മിനോട് പൊറുക്കാൻ വിശ്വാസി സമൂഹം തയാറാകില്ല. ശബരിമലയിലെ ക്രൂരതയ്ക്ക് പിണറായിയും കമ്പനിയും ഒരു മാപ്പു (പതീക്ഷിക്കേണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.



Author Coverstory


Comments (0)