തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായ ട്രാന്‍സ്ജെന്‍ഡര്‍ സ്നേഹ ആത്മഹത്യ ചെയ്തു

തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായ ട്രാന്‍സ്ജെന്‍ഡര്‍ സ്നേഹ ആത്മഹത്യ ചെയ്തു

തദ്ദേശ തെരഞ്ഞെടുപ്പില്‍ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നും സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെ സ്നേഹ ആത്മഹത്യ ചെയ്തു. കണ്ണൂര്‍ സമാജ്​വാദി കോളനിയിലായിരുന്നു സ്നേഹ താമസിച്ചിരുന്നത്. തീ കൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു സ്നേഹയെന്ന് റിപ്പോര്‍ട്ട്. വീടിനകത്ത് നിന്നും മണ്ണെണ്ണയൊഴിച്ച സ്നേഹം പുറത്തേക്ക് വന്ന് തീകൊളുത്തുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.

കണ്ണൂര്‍ കോര്‍പ്പറേഷനിലെ മുപ്പത്തിആറാം ഡിവിഷനായ കിഴുന്നയില്‍നിന്നുമായിരുന്നു സ്നേഹ ജനവിധി തേടിയത്. തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വി സ്നേഹയെ സാരമായി ബാധിച്ചിരുന്നുവെന്നാണ് സൂചന. എന്നാല്‍, മരണകാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന്റെ ശബ്ദം സമൂഹം മുഴുവന്‍ കേള്‍പ്പിക്കാനും കാലങ്ങളായി മാറ്റമില്ലാതെ തുടരുന്ന തോട്ടട സമാജ്വാദി കോളനി ഉള്‍പ്പെടുന്ന പ്രദേശത്തിന്‍്റെ മാറ്റത്തിനു കൂടി വേണ്ടിയാണ് മത്സരിക്കുന്നതെന്ന് സ്നേഹ പറഞ്ഞിരുന്നു. എന്നാല്‍, മത്സരത്തില്‍ ജയിക്കാനായില്ല.