251 പെൺമക്കളെ വിവാഹം കഴിപ്പിച്ച് സൂറത്തിലെ വജ്ര വ്യവസായി
പിതാവും രക്ഷകർത്താക്കളും നഷ്ടപ്പെട്ട 251 പെൺമക്കളെ വിവാഹം കഴിപ്പിച്ച് സൂറത്തിലെ വജ്ര വ്യവസായി മഹേഷ് ഭായ് സവാനി... ഓരോ പെൺകുട്ടിക്കും വിവാഹ ചിലവുകൾക്കൊപ്പം ഏകദേശം 10 ലക്ഷം രൂപയുടെ എഫ്ഡിയും വീട്ടുപകരണങ്ങളായ ഫ്രിഡ്ജ്, ഗ്യാസ് സ്റ്റവ്, അലമാര, എൽ.സി.ഡി ടി.വി തുടങ്ങി ഒരു വീട്ടിലേക്കു വേണ്ട എല്ലാ പാത്രങ്ങളും നൽകി.
ഇത് മൂന്നാം തവണയാണ് സവാനി ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത്.ഇതുവരെ 2000 പെൺകുട്ടികളുടെ വിവാഹം മഹേഷ്ഭായ് നടത്തിയിരുന്നു , മഹേഷ് ഭായ് സവാനി പോലെയുള്ള സാമൂഹിക പ്രവർത്തകനെക്കുറിച്ച് ഓരോ ഭാരതീയനും അഭിമാനം കൊള്ളുന്നു.
രണ്ട് വർഷം മുൻപ് ഈ വജ്ര വ്യാപാരി മഹേഷ് സവാണിയുടെ മകനാണ് സ്വന്തം അനുഭവത്തിനുവേണ്ടി തിരുവനന്തപുരത്തു ഒരു ഹോട്ടലിൽ വന്ന് രണ്ടാഴ്ച പാത്രം കഴുകുകയും സപ്ലയർ ആകുകയും ചെയ്ത് ലോകരെ തന്നെ ഞെട്ടിച്ചത്.
Comments (0)