കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതി: സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു, അഴിമതി നിരോധന വകുപ്പ് ഒഴിവാക്കി

കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതി: സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു, അഴിമതി നിരോധന വകുപ്പ് ഒഴിവാക്കി

തിരുവനന്തപുരം: കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതി കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. മുന്‍ ചെയര്‍മാന്‍ ഐഎന്‍ടിയുസി നേതാവ് ആര്‍ ചന്ദ്രശേഖരന്‍, എം.ഡി കെ എ രതീഷ്, കരാറുകാരന്‍ ജെയിം മോന്‍ ജോസഫ് എന്നിവര്‍ക്കെതിരെ അഴിമതി നിരോധന വകുപ്പ് ഒഴിവാക്കിയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. വഞ്ചന, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്.

നേരത്തെ തെളിവുകള്‍ ഒന്നൊന്നായി നിരത്തിയിട്ടും ഐഎന്‍ടിയുസി നേതാവ് ആ‍ര്‍ ചന്ദ്രശേഖരന്‍ അടക്കമുളളവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല. അതിനാലാണ് അഴിമതി നിരോധന വകുപ്പ് ഒഴിവാക്കിയത്. പ്രോസിക്യൂഷന്‍ സംബന്ധിച്ച കേസ് ഹൈക്കോടതിയില്‍ തുടരുകയാണെന്ന് സിബിഐ തിരുവനന്തപുരം കോടതിയെ അറിയിച്ചു.കശുവണ്ടിവികസന കോര്‍പറേഷനില്‍ നടന്നത് അഴിമതി ;ഹൈ കോടതിയില്‍ സത്യവാങ്മൂലൃം നല്‍കി