പട്ടികജാതി ഫണ്ട് വെട്ടിച്ച് പുറത്താക്കപ്പെട്ട സഖാവിന് BJP വനിതാ നേതാവിൻ്റെ പൂർണ പിന്തുണ
പെരുമ്പാവൂർ: കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിലെ Sc പ്രമോട്ടറും, ഒരു പത്രത്തിൻ്റെ പ്രാദേശിക ലേഖകനുമായ സഖാവിനെ വെട്ടിപ്പുകൾ കണ്ടെത്തി പ്രമോട്ടർ സ്ഥാനത്ത് നിന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസർ പുറത്താക്കിയതിൽ BJP സംസ്ഥാന സെക്രട്ടറി രേണു സുരേഷ് നടത്തിയ പ്രസ്താവനയിൽ പെരുമ്പാവൂരിൽ ബി.ജെ.പി നേതാക്കൾക്കിടയിൽ വ്യാപക പ്രതിഷേധം, ബി.ജെ.പി.യിൽ ഉൾപ്പെട്ടവരുൾപ്പെടെ 'ആനുകൂല്യം ലഭിക്കേണ്ടതായ നിരവധി പേർക്ക് SC ആനുകൂല്യം നിഷേധിക്കപ്പെട്ട് അനർഹരായ സി.പി.എം കാർക്കും അവരുടെ ബന്ധുക്കൾക്കും മാത്രമായി പാരിതോഷികങ്ങൾ വാങ്ങി പതിനായിരം രൂപ ഓണറേ റിയം വാങ്ങുന്ന ഇയാളെ ജാതി നോക്കി മാത്രം പിന്തുണ നൽകിയ വനിതാ നേതാവിൻ്റെ പ്രസ്താവന ജാതി നോക്കാതെ പാർട്ടിയെ മാത്രം സ്നേഹിക്കുന്ന മറ്റു മതസ്ഥരിലും ജാതിയിലും പെട്ടവർമാനസികമായി അസ്വസ്ഥരാണ്, ഈ ലേഖകനെ ഉപയോഗിച്ച് തെരഞ്ഞെടുപ്പിന് മുമ്പ് സീറ്റ് സ്വന്തമാക്കാൻ പാർട്ടിയിലെ എതിർ പാളയത്തിലുള്ളവർക്ക് എതിരെ നിരന്തരം ആക്ഷേപങ്ങൾ എഴുതിപ്പിച്ചതും പാർട്ടി സംസ്ഥാന നേതാക്കൾക്ക് വിവരം ലഭിച്ചിട്ടുണ്ട്, ഇവരുടെ ജാതി പ്രണയവും പാർട്ടിയിൽ ജാതിഗ്രൂപ്പും ഉണ്ടാക്കി നടത്തുന്ന പ്രവർത്തനങ്ങൾ പെരുമ്പാവൂരിൽ BJP യെ തളർത്തിക്കഴിഞ്ഞു.ജാതി സമവാക്യങ്ങൾ രൂപപ്പെടുത്തുക എന്നതു മാത്രമായി എന്നാണ് മറ്റ് പ്രവർത്തകരുടെ ആക്ഷേപങ്ങൾ, സ്വന്തം ജാതിയിൽപ്പെട്ട പാർട്ടിയിൽപ്പെട്ടവർ സഖാക്കളാൽ ആക്രമിക്കപ്പെട്ടിട്ടും തട്ടിപ്പും വെട്ടിപ്പും നടത്തി എന്ന് സർക്കാർ ഏജൻസികൾക്ക് ബോധ്യപ്പെട്ട് നടപടിയെടുത്തിട്ടും, ഈ സഖാവിൻ്റെ പട്ടികജാതി ഫണ്ട് തിരിമറിക്കെതിരെ ഹിന്ദു ഐക്യവേദി പരസ്യമായി പ്രകടനം നടത്തിയിട്ടും അവരെ ആക്ഷേപിക്കുന്ന രീതിയിലാണ് ജാതി പേരു് പറഞ്ഞ് ഒരു സഖാവിനെ വെള്ളപൂശാൻ സംസ്ഥാന നേതാവ് ശ്രമിച്ചത്, ഇതിനെതിരെ പ്രയോജനം ഒന്നും ഉണ്ടാവില്ല എന്നറിയാമെങ്കിലും പെരുമ്പാവൂരിലെ BJPപ്രവർത്തകർ മേൽഘടകങ്ങൾക്ക് പരാതികൾ അയച്ചതായി അറിയുന്നു.
Comments (0)