ദേശീയപാതയിൽ അപകടം വിതറി ടോറസുകൾ

ദേശീയപാതയിൽ അപകടം വിതറി ടോറസുകൾ

ദേശീയപാതയിൽ അപകടകരമായ രീതിയിൽ അമിതമായി കരിങ്കൽ കയറ്റി ടോറസുകൾ ചീറിപ്പായുന്നു. ആലുവ യു സി കോളേജ്, കളമശ്ശേരി മുതലായ സ്ഥലങ്ങളിൽ ട്രാഫിക് നിയമലംഘനം കണ്ടുപിടിച്ച് കേസെടുക്കാൻ ട്രാഫിക് യൂണിറ്റുകൾ ഉണ്ടെങ്കിലും അവരുടെ കണ്ണിൽ ഇതൊന്നും പെടാറില്ല. ടോറസിന്റെ ബോഡിക്ക് മുകളിൽ പ്രത്യേകമായി ഒരടി പൊക്കത്തിൽ വീണ്ടും തകരം വെച്ച് ചേർക്കുകയും അതിനുമുകളിൽ ഏകദേശം മൂന്ന് അടിയോളം പൊക്കത്തിൽ ആണ് കരിങ്കല്ലുകൾ കയറ്റി കൊണ്ടു പോകുന്നത്. ട്രാഫിക് യൂണിറ്റുകാരുടെയും ജോലി എല്ലാ ലോറിക്കാരുടെ കയ്യിൽ നിന്നും രാവിലെ ചട്ടപ്രകാരമുള്ള ദക്ഷിണ വാങ്ങി ചീട്ട് നൽകുക  എന്നത് മാത്രമായി. അവർക്ക് പ്രധാനം ഹെൽമറ്റ് വേട്ട മാത്രമായി കഴിഞ്ഞു. അപകടകരമായ ഉയരത്തിൽ കരിങ്കല്ല് കയറ്റി വരുന്ന ടോറസുകൾ പിന്നിലൂടെ വരുന്ന ബൈക്ക് യാത്രക്കാർക്ക് ഏതുസമയവും അപകടം വരുത്തിവെക്കാം.