സ്പ്രിംഗ്‌ളർ ഇളിഭ്യരായി പ്രതിപക്ഷം; കരുതലോടെ സർക്കാർ

സ്പ്രിംഗ്‌ളർ ഇളിഭ്യരായി പ്രതിപക്ഷം; കരുതലോടെ സർക്കാർ

അജിതാ ജയ്ഷോർ  

സ്‌പെഷൽ കറസ്‌പോണ്ടന്റ്‌, കവർ സ്റ്റോറി   

Mob:94957 75311   


കേരളത്തിൽ പിണറായി സർക്കാർ കോവിഡ് വിമുക്തമാക്കാനും, പ്രതിരോധ പ്രവർത്തനങ്ങൾ തുടർ പ്രക്രിയയ് മുന്നാട്ട് കൊണ്ട് പോകുന്നതും സർക്കാരിന്റെ വിവിധ ഏജൻസി കുടെയും പൊതു സമൂഹത്തിന്റെയും പിന്തുണയോടെ വളരെ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്ന അവസ്ഥയിൽ ഒന്നും ചെയ്യാതെയും ചെയ്യാനില്ലാതെയും ഇരിക്കുന്ന പ്രതിപക്ഷത്തിന് തങ്ങൾ ജനങ്ങളുടെ മനസിൽ നിന്ന് മാഞ്ഞു പോകുന്നു എന്ന ഭയം വേട്ടയാടിക്കൊണ്ടിരിയാണ്. തങ്ങൾ ഉൾപ്പെടെ ആർക്കും കോവിഡ് ബാധിക്കാതെ സംരക്ഷിച്ച നിർത്തിയ പിണറായി സർക്കാരിനെ എന്തെങ്കിലും പറയാതെ ഇരുന്നാൽ പ്രതിപക്ഷത്തിന്റെ സാന്നിദ്ധ്യം കേരളത്തിൽ നിന്നും അപ്രത്യക്ഷമാകുമെന്നും ഒരു ഭരണം എന്ന സ്വപ്നം വിദൂരമായി അവശേഷിക്കുന്നും എന്നുള്ളത് ഭയപെടുത്തിയപ്പോഴാണ് സ്പ്രിംഗളർ വിവാദവുമായി കോടതിയിൽ പോയത്.

കരാർ റദ്ദ് ചെയ്യാനും അന്വേഷണം നടത്താനുമാണ് കോടതിയിൽ പോയത്. എന്നാൽ കോടതി പറഞ്ഞതാ കെട്ട കോവിഡ് മായി ബന്ധപ്പെട്ട കാര്യങ്ങളിൽ കോടതിക്ക് പൂർണ തൃപ്തിയും, സർക്കാരിൽ ആത്മവിശ്വാസവും. അപ്പോൾ ആർക്കാണ് തിരിച്ചടി പ്രതിപക്ഷത്തിനോ, സർക്കാരിനോ. തിരിച്ചടി പ്രതിപക്ഷത്തിന് തന്നെ. കേരളം ഭരിക്കുന്ന കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ ഏറ്റവും വലിയ രാഷ്ട്രീയ എതിരാളിയായ ബി.ജെ.പി. ഭരിക്കുന്ന കേന്ദ്ര സർക്കാരുമായി രാഷ്ട്രീയം മാറ്റി വച്ച് ജനങ്ങൾക്ക് വേണ്ടി ലോകം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പ്രതിസന്ധി കാലഘട്ടമായ ഇപ്പോൾ സഹകരിച്ച് പ്രവർത്തിക്കുന്നത് ഒരു മുഖ്യമന്ത്രി എന്ന നിലയിൽ തന്റെ പ്രജകളോടുള്ള പിണറായിയുടെ പ്രതിബദ്ധത മനസിലായി അംഗീകരിക്കാൻ പറ്റാത്ത പ്രതിപക്ഷം വളരെ മോശമായ പ്രകടനമാണ് കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്.

പ്രതിപക്ഷത്തിന് വേണ്ടി പി.ആർ. വർക്ക് നടത്തുന്ന മാധ്യമങ്ങളല്ല ഈ സർക്കാരിനെയും മുഖ്യമന്ത്രിയെയും പിൻതുണക്കുന്നത് ശക്തമായ കേരള സമൂഹമാണ്. ആരൊക്കെ എന്തെല്ലാം കോലാഹലമുണ്ടാക്കിയാലും ശക്തനായ പ്രധാനമന്ത്രിയും പിണറായിയെ പോലുള്ള മുഖ്യമന്ത്രിയും ഉണ്ടെങ്കിൽ കേരളം നൂറ് ശതമാനം കോവിഡിൽ നിന്നും മുക്തമാക്കും. മുഖ്യമന്ത്രി അജയ്യനായ് മുന്നോട്ട് നീങ്ങും