ദേശീയ സുരക്ഷാ ഏജൻസി യോഗത്തിൽ, ചൈനയും പാക്കിസ്ഥാനും ഒളിച്ചോടി

ദേശീയ സുരക്ഷാ ഏജൻസി യോഗത്തിൽ, ചൈനയും പാക്കിസ്ഥാനും ഒളിച്ചോടി

ഇന്ത്യ, റഷ്യ, ഇറാൻ, താജിക്കിസ്ഥാൻ, കിർഗിസ്ഥാൻ, കസാകിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, ടർക്മെനിസ്ഥാൻ എന്നീ എട്ട് രാജ്യങ്ങളിലെ ദേശീയ സുരക്ഷാ ഏജൻസികൾ ദില്ലിയിൽ യോഗം ചേർന്നു.   ഇന്ത്യ ആതിഥ്യം വഹിച്ച യോഗത്തിലേക്ക്‌ ചൈനയേയും പാകിസ്ഥാനേയും ക്ഷണിച്ചിരുന്നു. പക്ഷേ ആ രണ്ടു രാജ്യങ്ങൾ പങ്കെടുത്തില്ല.

അഫ്‌ഗാനിസ്ഥാനിലെ താലിബാൻ ഭരണം സമീപ മേഖലയിലെ ജനങ്ങളുടെ സുരക്ഷയേയും ശാന്തിപൂർണ്ണമായ ജീവിതത്തേയും എങ്ങിനെ ബാധിക്കും എന്നതായിരുന്നു പ്രധാന ചർച്ചാവിഷയം. അഫ്‌ഗാനിസ്ഥാനിലെ എല്ലാ ജനങ്ങൾക്കും സുസ്ഥിരവും സമാധാനപൂർണ്ണവുമായ ജീവിതത്തിന് ആവശ്യമായ എല്ലാ സഹകരണവും യോഗം വാഗ്ദാനം നൽകി. 

യോഗത്തിൽ പങ്കെടുത്ത ദേശീയ സുരക്ഷാ ഏജൻസികളുടെ തലവന്മാർ എല്ലാവരും ചേർന്ന്  അവരുടെ തീരുമാനം ഉറപ്പിച്ചു പറഞ്ഞു. അഫ്‌ഗാനിസ്ഥാന്റെ മണ്ണ് ഭീകരവാദികൾക്ക് തങ്ങാനുള്ള താവളമാക്കുകയോ,  ഭീകരാക്രമണങ്ങൾക്കുള്ള പരിശീലനം നല്കുന്നയിടമോ, പദ്ധതികൾക്ക് രൂപം നൽകുന്ന സ്ഥലമോ, ഭീകരാക്രമണങ്ങൾക്ക് ആവശ്യമായ പണം സ്വരൂപിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നയിടമോ ആക്കാൻ പാടില്ല.

ഇതിനെതിരായി നിലകൊണ്ടാൽ ഉണ്ടാകാവുന്ന ഭവിഷ്യത്തുകളേപ്പറ്റി യോഗം പാകിസ്ഥാനെ പ്രത്യേകം താക്കീത് ചെയ്തു. 

ഇതേ സമയത്തു തന്നെ പാകിസ്ഥാനും താലിബാനും തമ്മിൽ ഇസ്‌ലാമാബാദിൽ വച്ച് ഒരു ധാരണാപത്രം ഒപ്പ് വയ്ക്കുകയായിരുന്നു. വിശദാംശങ്ങൾ അറിയില്ല. എങ്കിലും ഭീകരാക്രമണങ്ങളിൽ ഉള്ള സഹകരണം തന്നെ ആയിരിക്കും എന്ന് അനുമാനിക്കാവുന്നതേയുള്ളു.

ദേശീയവും അന്തർദേശീയവും ആയ മാധ്യമങ്ങൾ ദേശീയ സുരക്ഷാ ഏജൻസികളുടെ യോഗത്തെക്കുറിച്ചുള്ള  വാർത്തകൾ പ്രക്ഷേപണം ചെയ്യുന്നു. ചർച്ചകൾ നടത്തുന്നു. പക്ഷേ, കേരളത്തിലെ മാമാ മാധ്യമങ്ങൾക്ക് ഇങ്ങനെ ഒരു സംഭവസം നടന്നതായി പോലും അറിവില്ല.