മുല്ലപ്പെരിയാർ ജനസംരക്ഷണ സമിതിയുടെ വഞ്ചി സ്ക്വയർ ഉപവാസം ചരിത്രത്തിൻ്റെ ഭാഗമാകുന്നു.

മുല്ലപ്പെരിയാർ ജനസംരക്ഷണ സമിതിയുടെ വഞ്ചി സ്ക്വയർ ഉപവാസം ചരിത്രത്തിൻ്റെ ഭാഗമാകുന്നു.

കൊച്ചി: 129 വർഷം പിന്നിടുന്ന മുല്ലപ്പെരിയാർ ഡാമിൻ്റെ ഇപ്പോഴത്തെ അവസ്ഥയിൽ കേരളമുൾപ്പെടെ ലോക മലയാളി സമൂഹമുൾപ്പെടെ ഒരു ദുരന്തഭീഷണി നേരിട്ടു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ആശങ്കയുടെ മുൾമുനയിൽ നിൽക്കുന്ന ജന വികാരത്തെ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അധികാര കസേര കളുടെ കാതിൽ ബോധ്യപ്പെടുത്താൻ വേണ്ടി ശ്രീ അഡ്വ: റോയി വാരിക്കാട്ട് ചെയർമാനും, ശ്രീ, പി.ടി.ശ്രീകുമാർ ജനറൽ കൺവീനറായും രൂപം കൊടുത്ത് പ്രവർത്തനസജ്ജമായ "മുല്ലപ്പെരിയാർ ജനസംരക്ഷണ സമിതിയുടെ നേതൃത്തിൽ കേരള ഹൈക്കോടതി ആസ്ഥാനത്തിന് സമീപം " വഞ്ചി സ്വയറിൽ " ഏകദിന ഉപവാസ പ്രക്ഷോഭ സമരം, സെപ്തംബർ 24 ചൊവ്വാഴ്ച രാവിലെ പത്ത് മുതൽ ആറ് മണി വരെ നടത്തപ്പെടുന്നു. മുല്ലപ്പെരിയാർ ജലസംഭരണിയുടെ ഗുണങ്ങളെക്കാൾ ഏതെങ്കിലും സാഹചര്യത്താൽ ഒരു ദുരന്തത്തെ അഭിമുഖീകരിക്കേണ്ടി വന്നാൽ ഒരു സംസ്ഥാനം തന്നെ ഒറ്റയടിക്ക് ഇല്ലാതാവുന്ന തിനപ്പുറം ഒരു ദീർഘകാല ദുരന്തം പേറേണ്ടി വരുന്ന ഈ രാജ്യത്തിൻ്റെ അവസ്ഥ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കർണപുടത്തിൽ എത്തിക്കുകയും യുദ്ധകാലാടിസ്ഥാനത്തിൽ ഈ ദുരന്തഭീഷണിക്ക് അറുതി വരുത്തി ജനങ്ങളെ മനസികവും ശാരീരികവുമായ് ശരിയായ അവസ്ഥയിലെത്തിക്കുക അതിന് വേണ്ടി യത്നിക്കാനുള്ള മുല്ലപ്പെരിയാർ ജനസംരക്ഷണ സമിതിയുടെ ജന പങ്കാളിത്വത്തോടെ സമൂഹത്തിൻ്റെ എല്ലാ മേഖലയിലുള്ളവരെയും ഒരുമിച്ചു നിർത്തി കൊണ്ടുള്ള ഈ ജനമുന്നേറ്റം ഒരു പക്ഷേ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് ശേഷം ഇൻഡ്യ കാണാൻ പോകുന്ന പൊതു ജന പ്രക്ഷോഭത്തിൻ്റെ നേർകാഴ്ചയുടെ തുടക്കമായിരിക്കും, ഉപവാസ സമരം ഉത്ഘാടനം ചെയ്ത് പ്രക്ഷോഭത്തെ നയിക്കുന്നത് ആത്മിയാചര്യൻമാരും വിവിധ മത സാമൂഹ്യ അധ്യക്ഷൻമാരും ആയിരിക്കും, ഉപവാസ സമര ഉത്ഘാടനം സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൽ മാർ ജോർജ് ആലഞ്ചേരി, ഉപവാസ സമാപന സമ്മേളന ഉത്ഘാടനം ശ്രീ തുഷാർ വെള്ളാപ്പള്ളി, ശ്രീ, അബ്ദുൾ കരിം വഖാഫി ഇടുക്കി, ബാദുഷ സഖാഫി ആലപ്പുഴ, സ്വാമി, ഗുരുരത്നം ജ്ഞാനതപസ്വി, സ്വാമി അയ്യപ്പ ദാസ്, മാത്യു വർഗീസ്, ജോസ് ജേക്കബ്ബ്, ഫാദർ ഏലിയാസ് ചെറുകാട്ട്, കെ.ബി: മധു, കോർ എപ്പിസ്കോപ്പ ഫാദർ സ്ലീബ 'പോൾ വട്ട വേലിൽ, പാസ്റ്റർ തോംസൺ ജോഷ്വാ, ഫാ:റ്റി.ജെ, ബിജോയ്, ഖാലിദ് സഖാഫി, യൂസഫ് സഖാഫി, അഡ്വ.സക്കറിയ കരുവേലിൽ, മുതലായ പ്രമുഖർ ഈ ജനവികാര പ്രക്ഷോഭത്തിൽ പങ്കെടുക്കും.