കൈക്കൊളിക്കെതിരെ കോട്ടയം വിജിലന്‍സിന്റെ മുന്നേറ്റം : തഹസില്‍ദാര്‍ കുടുങ്ങി,രണ്ടാഴ്ചക്കിടെ നാലമനെയും പൊക്കി
കോട്ടയം: ഭൂമി പതിച്ച് പട്ടയം നൽകുന്നതിന് അരലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട തഹസീൽദാർ 30000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ പിടിയിൽ. പീരുമേട് ഭൂമി പതിവ് സ്പെഷ്യൽ തഹസിൽദാർ എരുമേലി ആലപ്ര തടത്തൽ വീട്ടിൽ യൂസഫ് റാവുത്തറിനെ ( യൂസ് റാവുത്തർ - 55)നെയാണ് വിജിലൻസ് എസ്.പി വി.ജി വിനോദ്കുമാറിന്റെ നിർദ്ദേശാനുസരണം ഡിവൈഎസ്പി വി ആർ രവികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ഉപ്പുതറ സ്വദേശിയായ സ്ത്രീയുടെ ഉടമസ്ഥതയിലുള്ള രണ്ട് ഏക്കർ സ്ഥലത്തിന് പട്ടയം നൽകുന്നതിന് പീരുമേട് ഭൂമി പതിവ് ഓഫിസിൽ അപേക്ഷ നൽകിയിരുന്നു. ഈ സ്ഥലം ഉദ്യോഗസ്ഥ സംഘം പരിശോധിച്ചിരുന്നു. തുടർന്ന്, ഇവർ കൈക്കൂലി ആവശ്യപ്പെട്ടു. സെന്റിന് ഒരു ലക്ഷം രൂപ കിട്ടുന്ന സ്ഥലം ആണ് എന്നും ,50000 രൂപയെങ്കിലും കൈക്കൂലിയായി വേണമെന്ന് ആവശ്യപ്പെട്ടു.അമ്പതിനായിരം രൂപയെങ്കിലും കൈക്കൂലിയായി വേണമെന്നായിരുന്നു ഉദ്യോഗസ്ഥന്റെ ആവശ്യം. എന്നാൽ, ഇതിന് തയ്യാറാകാതിരുന്ന പരാതിക്കാരി അയ്യായിരം രൂപ നൽകാമെന്ന് അറിയിച്ചു. എന്നാൽ ഇതിന് തയ്യാറാകാതിരുന്ന ഉദ്യോഗസ്ഥൻ 'ചേച്ചി കിടന്ന് കരയാതെ, പൈസ റെഡിയാകുമ്പോൾ വിളിച്ചാൽ മതി' എന്ന് മറുപടി പറഞ്ഞു. ഇതേ തുടർന്ന് ഇവർ പരാതിയുമായി ഇടുക്കി
വിജിലൻസ് ഡി വൈ എസ് പി വി ആർ രവികുമാറിനെ സമീപിക്കുകയായിരുന്നു.തുടർന്ന് രവികുമാർ ഈ വിവരം വിജിലൻസ് എസ് പി വി ജി വിനോദ് കുമാറിനെ അറിയിച്ചു.തുടർന്ന്, പരാതിക്കാരി ഉദ്യോഗസ്ഥനെ വീണ്ടും സമീപിച്ചു. ഇതോടെ 20,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. 20000 രൂപ കൈക്കൂലിയും പതിനായിരം രൂപ ഫീസും നൽകണമെന്നായിരുന്നു ആവശ്യം. തുടർന്ന്,വിജിലൻസ് നിർദേശം അനുസരിച്ച് ഇവർ തിങ്കളാഴ്ച ഉച്ചയോടെ സിവിൽ സ്റ്റേഷനിലെ
തഹസീൽദാരുടെ ഓഫിസിലെത്തി പൈസ കൈമാറുകയായിരുന്നു. ഇതിനിടെ സ്ഥലത്ത് എത്തിയ വിജിലൻസ് സംഘം പ്രതിയെ പിടികൂടി. വിജിലൻസ് ഡിവൈ.എസ്.പി വി.ആർ രവികുമാർ , ഇൻസ്പെക്ടർമാരായ റിജോ പി.ജോസഫ് , ജെ.രാജീവ് വിനേഷ് കുമാർ , എസ്.ഐമാരായ വിൻസന്റ് കെ മാത്യു , സ്റ്റാൻലി തോമസ് , തുളസീധരക്കുറുപ്പ്, ടി.കെ അനിൽകുമാർ , സന്തോഷ് കെ.എൻ,ജെയിസ് ആന്റണി ,എ.എസ്.ഐമാരായ കെ.ജി ഷിജു , പി.കെ അജി , ഡ്രൈവർ എ.എസ്.ഐ സജിമോൻ , സീനിയർ സിവിൽ പൊലീസ് ഓഫിസർ പി.ആർ രാജേഷ് ,സിവിൽ പൊലീസ് ഓഫിസർ എം.എം പരീത്,സിവിൽ പൊലീസ് ഓഫിസർ അനൂപ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
Comments (0)