ജപ്പാനിലെ ഇന്ത്യന്‍ അംബാസിഡറായി മലയാളി സിബി ജോര്‍ജ്
ന്യൂഡല്‍ഹി : ജപ്പാനിലെ ഇന്ത്യന്‍ അംബാസിഡറായി മലയാളി നിയമിതനായി, കുവൈത്ത് അംബാസഡറായ സിബി ജോര്‍ജിനെയാണ് ജപ്പാനിലെ ഇന്ത്യയുടെ അംബാസഡറായി നിയോഗിച്ചത്. 1993 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനായ സിബി പാലാ പൊടിമറ്റം കുടുംബാംഗമാണ്. നേരത്തെ സ്വിറ്റ്സര്‍ലന്‍ഡ്, കയ്റോ, ദോഹ, ഇസ്ലാമാബാദ്, വാഷിങ്ടന്‍, ടെഹ്റാന്‍, റിയാദ് എന്നിവിടങ്ങളിലെ ഇന്ത്യന്‍ എംബസികളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2020 ലാണ് കുവൈത്തില്‍ അംബാസഡ റായത്. പ്രവാസി ഇന്ത്യക്കാരുടെ സാമൂഹിക ക്ഷേമം ഉറപ്പാക്കുന്നത് ഉള്‍പ്പെടെ ഒട്ടേറെ നൂതന സംരംഭങ്ങള്‍ക്കു കുവൈത്തില്‍ നേതൃത്വം നല്‍കിയിരുന്നു.
Comments (0)