സ്വന്തക്കാര്‍ക്ക് കുത്തിവെക്കാന്‍ വേണ്ടി കൊവിഡ് വാക്സീന് മോഷ്ടിച്ചു കടത്തിയ ഡോക്ടര്‍ അറസ്റ്റില്‍
ചെന്നൈ : തമിഴ്നാട് മസിനഗുഡിയില്‍ കാട്ടാനയെ തീകൊളുത്തി കൊന്ന സംഭവത്തില്‍ രണ്ട് പേര് അറസ്റ്റില്‍. മസനഗുഡിയിലെ റിസോര്‍ട്ട് നടത്തിപ്പുകാരായ പ്രശാന്ത്, റെയ്മണ്ട് ഡീന്‍ എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ ഒരാള്‍ കൂടി പിടിയിലാകാനുണ്ട്.
ഗുരുതരമായി പൊള്ളലേറ്റ ആനക്ക് ചികിത്സ നല്‍കാനുള്ള ശ്രമത്തിനിടെ രണ്ട് ദിവസം മുന്‍പാണ് ആന ചെരിഞ്ഞത്. കഴിഞ്ഞ നവംബറിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ക്രൂതര നടന്നത്. ജനവാസ മേഖലയിലേക്ക് വന്ന ആനയെ തുരത്താന്‍ ടയര്‍ കത്തിച്ച് എറിയുകയായിരുന്നു.
ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇന്ന് പുറത്തുവന്നതോടെയാണ് മിണ്ടാപ്രാണിയോട് നടത്തിയ ക്രൂരത പുറംലോകം അറിയുന്നത്. ടെറസിനു മുകളില്‍നിന്നാണ് ആനയ്ക്കുനേരെ കത്തിച്ച ടയര്‍ എറിഞ്ഞത്. തീപിടിച്ച ടയര്‍ ആനയുടെ തലയില്‍ വീണു. തട്ടിക്കുടയുന്നതിനിടെ ചെവിയില്‍ ടയര്‍ കൊളുത്തിക്കിടന്ന് കത്തി. അലറിവിളിച്ച് ആന കാട്ടിലേക്ക് ഓടിപ്പോയി.
പിന്നീട് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍ക്കാട്ടിലേക്ക് മടങ്ങാതെ ആന നില്‍ക്കുന്നത് കണ്ടെത്തിയത്. പരിശോധനയില്‍ പിന്നില്‍ തീപ്പൊള്ളല്‍ ഏറ്റതായി കണ്ടെത്തിയിരുന്നു. പിന്നീട് വീണ്ടും ആന പുഴയിലെ വെള്ളത്തില്‍ ഇറങ്ങിനില്ക്കുന്നതായി കണ്ടെത്തിയതോടെയാണ് പരിക്കിന്റെ ഗൗരവം മനസിലാകുന്നത്.
പൊള്ളിപ്പഴുത്തു പൊട്ടിയതിന്റെ വേദന സഹിക്കാന്‍ വയ്യാതെ ആന വെള്ളത്തില്‍ ഇറങ്ങിക്കിടക്കുകയായിരുന്നു. കുങ്കിയാനകളുടെ സഹായത്തോടെ കരക്കെത്തിച്ച് ചികിത്സ നല്‍കാനുള്ള ശ്രമത്തിനിടെ കഴിഞ്ഞ ദിവസം ആന ചെരിയുകയും ചെയ്തു.
Comments (0)