JNU. ഉടച്ച് വാർക്കണം, കലാപശാലയിൽ നിന്ന് കലാശാലയക്കാൻ
1969 ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സ്ഥാപിച്ച JNU എന്ന രാജ്യത്തെ പ്രശസ്തമായ യൂണിവേഴ്സിറ്റിയിൽ ഇപ്പോൾ be blessed by എണ്ണായിരത്തിലധികം വിദ്യാർത്ഥികൾ പഠിക്കുന്നു.. ഇതിൽ, ഏതാണ്ട് 55% അതായത് 4359 കുട്ടികൾ MPhil/PhD കോഴ്‌സുകൾ ചെയ്യുന്നു... !!
ഈ സ്ഥാപനം നടത്തിക്കൊണ്ടുപോകാൻ ഒരു വർഷം സർക്കാർ ചെലവാക്കുന്നത് 556 കോടി രൂപാ.. എന്നുവെച്ചാൽ, JNU ഇൽ പഠിക്കുന്ന ഒരു വിദ്യാർഥിക്കുവേണ്ടി ഒരു വർഷം ഇവിടുത്തെ നികുതിദായകർ കൊടുക്കുന്നത് 6.95 ലക്ഷം രൂപാ... !! JNU ക്യാംപസ് സ്ഥിതി ചെയ്യുന്നത് രാജ്യ തലസ്ഥാനത്തിന്റെ ഹൃദയഭാഗത്ത് 1019 ഏക്കർ സ്ഥലത്ത്... അതിന്റെ മാർക്കറ്റ് വില എത്ര ലക്ഷം കോടി വരുമെന്ന് പറയുക വയ്യ..!!
ഇനി JNU ലെ അധ്യാപക വിദ്യാർത്ഥി റേഷ്യോയെ പറ്റി കഴിഞ്ഞ വർഷം ജസ്റ്റിസ് രവീന്ദ്ര ഭാട്യ, AK ചാവ്‌ല എന്നിവരുൾപ്പെട്ട ഡൽഹി ഹൈക്കോടതി ബെഞ്ചിന്റെ പ്രസക്തമായ ഒരു പരാമർശം.. "At this rate, JNU is going to be a unique university where there would be three to four teachers for every one student. It is almost two teachers for one student now. What kind of logic is this? There is something wrong,”.. അതായത്, ഒരു ഗവേഷണ വിദ്യാർത്ഥിക്ക് രണ്ട് ഗൈഡുകൾ ഉള്ള ഒരു യൂണിവേഴ്സിറ്റി ആണ് JNU..!!
ഇത്രയും ഭീമമായ തുക ചെലവാക്കി നടത്തുന്ന ഒരു യൂണിവേഴ്സിറ്റിയിൽ ഉള്ള ഗവേഷണ വിദ്യാര്ഥികളുടേതായി ഒരു വർഷം എത്ര ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുന്നു എന്ന് നോക്കുക.. 4359 ഗവേഷണ വിദ്യാര്ഥികളുടേതായി ഒരു വർഷം പ്രസിദ്ധീകരിക്കുന്നത് വെറും 1000 പ്രബന്ധങ്ങൾ എണ്ണം മാത്രം... അതായത് 1:4.5 എന്ന റേഷ്യോ.. 4.5 കുട്ടികൾക്ക് ഒന്ന്... അതിൽത്തന്നെ, എന്തെങ്കിലും മേന്മ അവകാശപ്പെടാവുന്നവ ഒന്നും തന്നെയില്ല എടുത്തുപറയാൻ.. !!
ഈ യൂണിവേഴ്സിറ്റിയിൽ ഈയടുത്ത വർഷങ്ങളിൽ പഠിച്ചിറങ്ങിയ എത്ര കുട്ടികൾ ഉന്നത നിലയിൽ ജോലി ചെയ്യുന്നു എന്നത് ആർക്കുമറിയില്ല, യൂണിവേഴ്സിറ്റിക്കുപോലും..!! വർഷാവർഷം, കുറഞ്ഞത് 2000 ഇന്റർനാഷണൽ കോൺഫറസുകൾ നടത്തുകയോ, പങ്കെടുക്കുകയോ ചെയ്യുന്നു... അതുകൊണ്ട് എന്ത് ഗുണം എന്ന് ആർക്കും അറിയില്ല.. ഈ കോൺഫറൻസിന്റെയൊക്കെ ഫലമായി ഒരു പ്രബന്ധമോ, പേറ്റന്റോ കിട്ടിയതായി അറിവില്ല.. ആകെയുള്ളത് പേറ്റന്റ് Mr. Bhatnagar, Ms. Dixit, Mr Kar & Mr. Mukherjee എന്നിവരുടെ പേരിൽ.. മറ്റൊരു അധ്യാപകന്റെയും പേരിൽ പേറ്റന്റ് ഇല്ല.. ഓരോ വർഷവും 600 PhD ക്കാരെ ഉൽപ്പാദിപ്പിക്കുന്ന JNU ലെ ഒരു വിദ്യാർത്ഥിയുടെ പേരിൽ പോലും ഒരു പേറ്റന്റ് ഇല്ല..!!
അപ്പോൾ, ഏറ്റവും പ്രധാനപ്പെട്ട ചോദ്യം.. JNU നുവേണ്ടി ചെലവാക്കുന്ന നികുതിദായകന്റെ പണം എങ്ങനെയാണ് ന്യായീകരിക്കപ്പെടുന്നത്? JNU എന്ന ഈ സ്ഥാപനത്തെക്കൊണ്ടു ഈ രാജ്യത്തിനും, ഇവിടുത്തെ സമൂഹത്തിനും എന്ത് ഗുണം??
ഇനി, ഇവിടുത്തെ ഫീസ് എത്രയാണെന്ന് നോക്കാം..!!
ഒരു ഗവേഷണ വിദ്യാർത്ഥി ഒരു കൊല്ലം കൊടുക്കുന്ന ആകെ ട്യൂഷൻ ഫീസ് 300-400 രൂപാ മാത്രം.. !! JNU വിന് തൊട്ടടുത്തു സ്ഥിതിചെയ്യുന്ന പ്രശസ്തമായ IIT യിലെ ഒരു കൊല്ലത്തെ ഫീസ് 2.25 ലക്ഷം രൂപാ... IIM ഫീസ് ഒരു കൊല്ലം 5-10 ലക്ഷം.. അവിടെയൊന്നും, നമ്മൾ സമരങ്ങൾ കാണുന്നില്ല കാരണം, എങ്ങനെയെങ്കിലും പഠിച്ചു ജയിച്ചു ഏറ്റവും മുന്തിയ ശമ്പളം കിട്ടുന്ന ജോലി നേടുവാനാണ് കുട്ടികൾ ശ്രമിക്കുന്നത്... കാരണം അവർക്ക് അവരുടെ വിദ്യാഭ്യാസ വായ്പ തിരിച്ചടക്കണം.. !! അതുകൊണ്ടുതന്നെ, JNU വിലെ വിദ്യാർത്ഥികൾക്ക് സമരം ചെയ്യാൻ സമയം ധാരാളമുണ്ട്...!!
അതുകൊണ്ടുതന്നെ, സംശയലേശമന്യേ നമുക്ക് പറയാം JNU എന്നത് ഒരു തെറ്റായ സോഷ്യലിസത്തിന്റെ പ്രതീകമാണ്.. വെറുതേ കൊടുക്കുന്ന ഒന്നിനും വിലയുണ്ടാവില്ല എന്നതിന്റെ ഉത്തമ ഉദാഹരണം.... JNU ൽ ഗവേഷണം ചെയ്യുന്ന വിദ്യാർത്ഥിക്ക് അവന്റെ ഗവേഷണം സമയത്ത് തീർക്കാനോ, ജോലി സമ്പാദിക്കാനോ ആഗ്രഹമില്ല, കാരണം, അവൻ തന്റെ ജീവിതകാലം മുഴുവൻ എടുത്ത് പൂർത്തിയാക്കുന്ന ഗവേഷണത്തിന് ഫീസായി അയ്യായിരം രൂപപോലും കൊടുക്കുന്നില്ല..!! നമ്മുടെ, കൊച്ചുകേരളത്തിൽ, പട്ടിണിക്കാരന്റെ മക്കൾ പോലും സർക്കാർ സ്കൂളിൽ കൊല്ലം തോറും 500 രൂപാ PTA ഫണ്ട് കൊടുക്കണം എന്നുകൂടി ഓർക്കണം.. ചുരുക്കിപ്പറഞ്ഞാൽ, പതിനായിരങ്ങളുടെ സെൽ ഫോണും, മറ്റ് ആഡംബരങ്ങളുമായി, ജീവിതകാലം മുഴുവൻ സാധാരക്കാരന്റെ നികുതിപ്പണത്തിൽ അര്മാദിക്കുന്നു ..!!
വിദ്യാഭ്യാസത്തിനു വേണ്ടി സർക്കാർ കാശ് മുടക്കണം... സമൂഹത്തിന് ഗുണമുള്ള ഗവേഷണങ്ങൾ നടക്കണം.... അതുകൊണ്ട് രാജ്യത്ത് മാറ്റങ്ങൾ ഉണ്ടാവണം... ഒരു ജനാധിപത്യ രാജ്യത്ത്, കലാലയ രാഷ്ട്രീയം ആവശ്യമാണ് എന്ന് ശക്തമായി വാദിക്കുന്ന പൗരനാണ് ഞാൻ.. കാരണം, ഞങ്ങളൊക്കെ കലാലയ രാഷ്ട്രീയത്തിന്റെ ഗുണഭോകതാക്കളാണ്... നല്ല നേതൃപാടവമുള്ള ഒരു തലമുറയെ വാർത്തെടുക്കാൻ ആരോഗ്യകരമായ കലാലയ രാഷ്ട്രീയം അത്യാവശ്യം തന്നെയാണ്...!!
പക്ഷേ, ഗവേഷണത്തിന്റെ പേരും പറഞ്ഞ് ഷഷ്ഠിപൂർത്തിയായ ആളുകളെ വരെ പഠിപ്പിക്കേണ്ട ഒരു ബാധ്യതയും ഇവിടുത്തെ ജനത്തിനില്ല... അതുകൊണ്ടുതന്നെ, ഫീസ് അത്യാവശ്യമായി കൂട്ടണം.. IIM, IIT കളുടെ ഒപ്പമാക്കണം... അർഹരായ കുട്ടികൾക്ക് സ്‌കോളർഷിപ്പ് കൊടുക്കട്ടെ... നിശ്ചിത കാലയളവിൽ ഗവേഷണം പൂർത്തിയാക്കാത്തവരെ പുറത്താക്കണം... സർക്കാർ കഴിഞ്ഞ കൊല്ലം കൊണ്ടുവന്ന നിയമപ്രകാരം ഗവേഷണ വിഷയങ്ങൾ രാജ്യതാല്പര്യത്തെ, സമൂഹ നന്മയെ മുൻനിർത്തി ഉള്ളതാവണം...!! അല്ലാതെ കമന്റ് ബോക്സിൽ കാണുന്നതുപോലെ കാന്തപുരം മുസല്യാരെയോ, വെള്ളാപ്പള്ളി നടേശനെയോ പറ്റി പഠിക്കാൻ നികുതി ദായകന്റെ പണം ചെലവാക്കരുത്.. അതൊക്കെ സ്വന്തം ചെലവിൽ ആവണം....!!
അതേ... JNU നേപ്പറ്റി ഉറക്കെ ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു... വിദ്യാഭ്യാസം ആയിരിക്കണം യൂണിവേഴ്സിറ്റികളിൽ നടക്കേണ്ടത്... അല്ലാതെ അക്രമവും, രാജ്യവിദുദ്ധ പ്രവർത്തനങ്ങളുമല്ല... ആകാൻ പാടില്ല.
Comments (0)