കൊച്ചി: അങ്കമാലിയിലെ 'പ്രമുഖ ക്രിസ്ത്യൻ വ്യവസായിയുടെ വീട്ടിലെ ബി.ജെ.പി: സംസ്ഥാന പ്രസിഡൻ്റിൻ്റെ നിരന്തര സന്ദർശനം പാർട്ടി പരിപാടിയുടെ ഭാഗമാണോ അതൊ പാർട്ടിയെ വില ക്കെടുത്ത് തങ്ങൾ നടത്തുന്ന നികുതി വെട്ടിപ്പ് ഉൾപ്പെടെ നിയമ വിരുദ്ധ പ്രവർത്തനങ്ങൾ മറച്ച് വക്കാനും, വിരുന്നിന് പകരമായി പ്രസിഡൻ്റിൻ്റെ ശുപാർശയിൽ നൽകിയിരിക്കുന്ന കേന്ദ്ര സർക്കാർ സ്ഥാപനത്തിലെ ഉന്നത പദവി അലങ്കാരവും കൊടി വച്ച കാറും എന്തടിസ്ഥാനത്തിലാണെന്ന് വർഷങ്ങളായി അങ്കമാലിയിലും പരിസര പ്രദേശങ്ങളിലും പ്രവർത്തിക്കുന്ന പ്രാദേശിക പ്രവർത്തകർ ചോദിക്കുന്നു. പാർട്ടി നേതാവ് നിരന്തരം സദ്യയുണ്ണാൻ ഈ ക്രിസ്ത്യൻ വ്യവസായിയുടെ ഭവനത്തിൽ വരുന്നത് പാർട്ടി ബന്ധമുള്ള വ്യവസായി ആയിട്ടുള്ള ബന്ധമൊന്നുമല്ല, ഈ നേതാവിൻ്റെ സന്ദർശനം ഉപയോഗപ്പെടുത്തി കേന്ദ്ര സർക്കാരിൽ ഉന്നത പദവി കരസ്ഥമാക്കിയും ശത്രുപക്ഷത്ത് നില്ക്കുന്ന അങ്കമാലിയിലെ മറ്റു വ്യവസായികൾക്കും പൗരപ്രമുഖർക്കുമെതിരെ ബി.ജെ.പി.യുടെ പാർട്ടി പത്രത്തിൽ വ്യാജ വാർത്തകൾ കൊടുപ്പിച്ചും, കേന്ദ്ര അന്വേഷണ ഏജൻസികൾക്കും വ്യാജ പരാതികൾ നല്കിച്ചും പ്രമാണിത്വം ഉറപ്പാക്കാനും വ്യവസായ ശത്രുക്കളെ ഒതുക്കാനും വ്യക്തി വൈരാഗ്യം തീർക്കാനും പാർട്ടിയെ ദുരുപയോഗപ്പെടുതുന്നത്, ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു.ഇതിനായി ജനകോടികൾ വിശ്വസിക്കുന്ന പാർട്ടിയെ അപമാനിക്കപ്പെടുന്ന അവസ്ഥയിൽ എത്തിക്കുന്ന നേതാക്കളെ ഒറ്റപ്പെടുത്തണമെന്നും പ്രാദേശിക പാർട്ടി പ്രവർത്തകർ പറയുന്നു. ഒരു വോട്ട് പോലും ബി.ജെ.പിക്ക് നൽകാത്ത ഈ വ്യവസായിയെ എന്തടിസ്ഥാനത്തിലാണ് പാർട്ടി നേതാവ് നിരന്തരം സന്ദർശിക്കുന്നതെന്ന് വ്യക്തമാക്കണം, സിനിമാനിർമാണത്തിലെ ഹവാല ഇടപാടുകളും നികുതി വെട്ടിപ്പിലെ തിരിമറിയും ഒരുക്കി തീർത്ത് ജനകോടികൾ വോട്ട് നൽകിയും ജീവത്യാഗം നൽകിയും വളർത്തിയെടുത്ത പ്രസ്ഥാനത്തിൽ യാതൊരു അർഹതയുമില്ലാത്ത നാലു കാശു ഒരു സുപ്രഭാതത്തിൽ ഉണ്ടാക്കി നാട്ടിൽ പ്രമാണിയായപ്പോൾ അധികാരം കൈയിലാക്കി പ്രമാണിത്യം കാണിക്കുന്നതിനുള്ള വഴിയൊരുക്കുന്നവരെ പ്രധാനമന്ത്രിയടക്കമുള്ളവരെ ബോധ്യപ്പെടുത്താനാണ് പ്രവർത്തകരുടെ നീക്കം, ഈ ക്രിസ്ത്യൻ വ്യവസായി കേന്ദ്രത്തിലെ ചില നേതാക്കൾക്ക് നൽകിയ ചില വാഗ്ദാനങ്ങൾ, കോൺഗ്രസുകാരായ ക്രിസ്ത്യാനികളെ ഈ തിരഞ്ഞെടുപ്പിന് ബി.ജെ.പിക്ക് അനുകൂലമായി വോട്ടു ചെയ്യിക്കാമെന്നാണത്രേ, അങ്കമാലി മണ്ഡലത്തിലെ MLA വിരുദ്ധ ചേരിയിൽ നിൽകുന്ന കോൺഗ്രസുകാരുടെ ഒരു വോട്ട് ബാങ്ക് തൻ്റെ കയ്യിലുണ്ടെന്നാണിയാൾ പ്രചരിപ്പിക്കുന്നത്, ക്രിസ്ത്യൻ തീർത്ഥാടന കേന്ദ്രമായ മലയാറ്റൂർ പള്ളിയിൽ BJP യുടെ കേന്ദ്ര മന്ത്രിമാരെ കൊണ്ട് വരാമെന്നും അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്രത്തിന് കേന്ദ്ര സർക്കാരിൻ്റെ ടൂറിസം വികസനത്തിൻ്റെ ഭാഗമായുള്ള കോടി ക്കണക്കിന് രൂപ ഉറപ്പാക്കാനും സാധിക്കുമെന്നും പ്രചരിപ്പിക്കുന്നു, ഇതിൻ്റെ ഭാഗമായി മലയാറ്റൂർ ചിറയിലെ ടൂറിസം പദ്ധതിയിൽ ഇയാൾ പങ്കാളിയായെങ്കിലും ഇതിൻ്റെ പേരിൽ നടത്തിയ അഴിമതികളിൽ മേൽ വിജിലൻസ് അന്വേഷണവും നടക്കുന്നുണ്ട്, ഇങ്ങനെ കാശു മുടക്കി അധികാരം വാങ്ങുന്ന ആളുകളുമായി അകലം പാലിച്ച് പാർട്ടിയുടെ അഭിമാനം സംരക്ഷിക്കണമെന്നാണ് പ്രാദേശിക പ്രവർത്തകർ നേതൃത്വത്തോട് ആവശ്യപ്പെടുന്നത്, ക്രിസ്ത്യാനിയായ വ്യവസായിയോടല്ല പ്രാദേശിക പ്രവർത്തകർക്ക് എതിർപ്പ്, സ്വന്തം വീട്ടിലെ ഒരു വോട്ടു പോലും പാർട്ടിക്ക് നല്കാതെ പാർട്ടിയുടെയും കേന്ദ്ര സർക്കാരിൻ്റെയും പദവി വാങ്ങി ഇന്നലെ വരെ ആട്ടി പായിച്ച, ഇന്നും പാർട്ടി പ്രവർത്തകരെ നോക്കി പരിഹാസത്തോടെ പല്ലിളിച്ച് കണ്ടൊ എൻ്റെ കയ്യിൽ കാശുണ്ട് നിൻ്റെയൊക്കെ നേതാക്കൾ എൻ്റെ അടുക്കളയിൽ വന്നു് നക്കുകയും, നിന്നെയൊക്കെ ഭരിക്കാനുള്ള അധികാരം ഈ നേതാക്കൾ എനിക്ക് തളികയിൽ വച്ച് നൽകും എന്നുള്ള ധാർഷ്ട്യത്തോടാണ് എതിർപ്പ് പ്രകടിപ്പിക്കുന്നത്, ഈ അപമാനം ഇനി സഹിക്കാൻ പ്രവർത്തകർ തയ്യാറല്ലെന്ന് പ്രധാനമന്ത്രിയെ വരെ ധരിപ്പിച്ചു കഴിഞ്ഞു.
Comments (0)