പാലക്കാട്: കംപ്യൂട്ടർ ഓട്ടോ ജനറേറ്റഡ് സംവിധാനം ഉപയോഗിച്ച് നൂറുക്കണക്കിന് നമ്പറുകളിൽ നിന്നും കുട്ടികളുടെ ചികിത്സയ്ക്കും, ക്ഷേമ പരിപാടികൾക്കും എന്ന പേരിൽ ലക്ഷക്കണക്കിന് രൂപയാണ് നിത്യേന ചൈൽഡ് ഹെൽപ്പ് ഫൗണ്ടേഷൻ എന്ന സംഘടന പൊതുജനങ്ങളിൽ നിന്നും സംഭാവനയായി പിരിക്കുന്നത്. ജീവകാരുണ്യപ്രവർത്തനത്തിന്റെ പേരിൽ ഇത്തരത്തിൽ തട്ടിപ്പ് നടത്തുന്ന പതിനായിരക്കണക്കിന് സംഘങ്ങൾ രാജ്യത്തു പ്രവർത്തിക്കുന്നു. അന്താരാഷ്ട്ര തലത്തിലുള്ള മാഫിയ സംഘങ്ങളുമായും, തീവ്രവാദ ഗ്രൂപ്പുകളുമായും ഇവർക്കുള്ള ബന്ധവും അന്വേഷിക്കേണ്ടതുണ്ട്. നിയമവിധേയമായാണ് ഇത്തരം പണപ്പിരിവ് നടത്തിക്കൊണ്ടിരിക്കുന്നത് എന്ന രീതിയിലാണ് പ്രവർത്തനങ്ങൾ. നിയമത്തെ മറികടക്കാൻ കൃത്രിമമായി കണക്കുകൾ ഉണ്ടാക്കിയാണ് ഇത്തരം സംഘടനകൾ പ്രവർത്തിക്കുന്നത്.
8124025001, 8124024772, 8124026330 തുടങ്ങിയ നൂറുക്കണക്കിന് നമ്പറുകളിൽ നിന്നും കംപ്യൂട്ടർ ജനറേറ്റഡ് കാളുകളാണ് നിത്യേന പതിനായിരക്കണക്കിന് ആളുകൾക്ക് പോകുന്നത്. ജീവകാരുണ്യപ്രവർത്തനത്തിന്റെ പേരിൽ അനധികൃത പണം തട്ടുന്ന ചൈൽഡ് ഹെൽപ്പ് ഫൗണ്ടേഷൻ എന്ന സംഘടനയ്ക്കെതിരെ സംസ്ഥാന ആഭ്യന്തര വകുപ്പും, കേന്ദ്ര ആഭ്യന്തര മന്ത്രാലയവും അടിയന്തിര നിയമ നടപടിയെടുക്കണം. ചൈൽഡ് ഹെൽപ്പ് ഫൗണ്ടേഷൻ, 3rd floor, Krishna Kripa Building, Ravipuram Rd, Ravipuram, Perumanoor, Kochi, Ernakulam, Kerala 682016 എന്ന വിലാസത്തിലാണ് പ്രവർത്തിക്കുന്നതായാണ് വെബ്സൈറ്റിൽ പറയുന്നത്.
https://childhelpfoundation.in/ എന്നതാണ് ഇവരുടെ വെബ്സൈറ്റ്. സലിം അലി, സുന്ദർലാൽ ബഹുഗുണ തുടങ്ങിയ പൗര പ്രമുഖരുടെയടക്കം ഫോട്ടോകൾ ദുരുപയോഗം നടത്തി വെബ്സൈറ്റിൽ പ്രചരിപ്പിച്ചാണ് തട്ടിപ്പ്. https://childhelpfoundation.in/blog/posts/National-Forest-Martyrs-Day-Honouring-the-Brave-Eco-Resistance-Movement
ജീവകാരുണ്യപ്രവർത്തനത്തിന്റെ പേരിൽ നടക്കുന്ന ഇത്തരം അനധികൃത പണപ്പിരിവ് അന്വേഷിക്കണമെന്നും , കുറ്റക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും ഹരിത ഡവലപ്പ്മെന്റ്റ് അസോസിയേഷൻ ആവശ്യപ്പെടുന്നു.
(ഒപ്പ്)
ആറുമുഖൻ പത്തിച്ചിറ
ചെയർമാൻ,
ഹരിത ഡവലപ്മെന്റ് അസോസിയേഷൻ
മുതലമട, പാലക്കാട്
ഫോൺ 9072995522
24.05.2024
Comments (0)