നായത്തോട് പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കണം
അങ്കമാലി: ആവണംകോട് ലിഫ്റ്റ് ഇറിഗേഷൻ കനാൽ വൃത്തിയാക്കി നായത്തോട് പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് 99 ആം നമ്പർ ബൂത്ത് കോൺഗ്രസ്(ഐ ) കമ്മിറ്റിയുടെ നേതൃത്വത്തിൽ മുനിസിപ്പൽ ചെയർമാന് നിവേദനം നൽകി. നഗരസഭയുടെ 13 മുതൽ 17 വരെയുള്ള പാടശേഖരങ്ങളും നായത്തോട് സൗത്ത് ജംഗ്ഷനിലെ പൊതു കുളത്തിലും വെള്ളം എത്തുന്നതോടെ കൂടി ഈ പ്രദേശങ്ങളിലെ കിണറുകളിൽ നീരുറവ ലഭ്യമാകും. ഈ പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിനും കൃഷി ആവശ്യങ്ങൾക്കും ഒരു പരിഹാരം ആയിരിക്കും. നിലവിൽ ഈ പ്രദേശത്തെ പ്രസിഡന്റ് ബിജു പൂവേലി, വൈസ് പ്രസിഡന്റ് ബേബി അരീക്കൽ, സെക്രട്ടറി ജോർജ് കാക്കശ്ശേരി എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്
Comments (0)