വെടിയൊച്ചകൾ നിലച്ച കാശ്മീരിൽ അമ്മമാരുടെ ചുണ്ടിൽ മോദി- അമിത്ഷാ മന്ത്രം മാത്രം-അജിതാ ജയ്ഷോർ
രാപ്പകൽ ഭേദമന്യേ കാശ്മീരിന്റെ മണ്ണിൽ മുഴങ്ങി കേട്ടിരുന്ന വെടിയൊച്ചകൾ നിലയ്ക്കുകയും കാശ്മീരി യുവതി യുവാക്കൾ പുതിയ ജീവിതപന്ഥാവിലേക്ക് തിരിച്ചെത്തിയതിലും കാശ്മീരിലെ അമ്മമാർ നന്ദി പറയുന്നത് നരേന്ദ്രമോദിക്കും, അമിത്ഷായ്ക്കുമാണ്. അവരുടെ ആൺമക്കൾ ഒന്നുകിൽ പാക്കിസ്ഥാനും ചൈനയ്ക്കും വേണ്ടി ഇന്ത്യയ്ക്കെതിരെ യുദ്ധം ചെയ്തു മരിക്കുകയോ മയക്കുമരുന്ന് ഉപയോഗത്തിലും വിപണനത്തിലുംപെട്ട് ജീവിതം നശിക്കുകയോ, അല്ലെങ്കിൽ പാക്ക് തീവ്രവാദികളുടെ ഇംഗിതത്തിന് വഴങ്ങാതെ വരുമ്പോൾ അവരാൽ കൊല്ലപ്പെടുകയോ ചെയ്യുക എന്നതായിരുന്നു കുറച്ചുനാൾ മുമ്പ് വരെ. അശാന്തിയുടെയും കലാപഭൂമിയുടെയും വിളനിലമായിരുന്ന കാശ്മീരിൽ ജനിച്ചു വീണു കൊണ്ടിരുന്ന യുവതീ യുവാക്കളുടെ ഗതി ഇതു മാത്രമായിരുന്നു. ആകെയുള്ള വിദ്യാഭ്യാസം മദ്രസകൾ എന്ന പേരിലുള്ള തീവ്രവാദ ക്യാമ്പുകൾ മാത്രമായിരുന്നു. മറ്റ് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും എന്നും വെടിയൊച്ചകളെ ഭയന്ന് അടഞ്ഞുതന്നെ കിടന്നിരുന്നു.
എന്നാൽ ഇന്ന് കാലം മാറി ചരിത്രം വഴിമാറുന്നു. മോദിയുടെ ഭരണത്തോടെ അശാന്തിയിൽ നിന്നും ശാന്തിയുടെ ഭൂമിയിലേക്ക് പിറന്നുവീഴുന്നവർക്ക് തോക്കുകൾക്കും ബോംബുകൾക്കും പകരം വിദ്യാഭ്യാസം, തൊഴിൽ,ഭക്ഷണം, സുരക്ഷിതത്വം എല്ലാം ഇടതടവില്ലാതെ ലഭിക്കുന്നു. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തോടൊപ്പം ദേശീയതയുടെയും സ്വരാജ്യസ്നേഹത്തിന്റെയും പാഠങ്ങൾ മാത്രം. സംസ്ഥാനത്ത് ബിരുദാനന്തരബിരുദ പഠനങ്ങൾക്കും, ശാസ്ത്ര സാങ്കേതിക മേഖലകളിലും വിദ്യാഭ്യാസം അനായാസം ആയിരിക്കുന്നു. പെൺകുട്ടികൾ ഉൾപ്പെടെയുള്ളവർ ഉന്നതവിദ്യാഭ്യാസത്തിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്രകൾ ചെയ്യുന്നു.അതിലൂടെ അവർ മനസ്സിലാക്കി കാശ്മീർ കലാപത്തിന്റെ ബാക്കിപത്രമായി വളരെയധികം പിന്നോട്ടു പോയിരുന്നു എന്ന്. എന്നാൽ കാശ്മീരിനെ അതിലേറെ മുന്നോട്ടുകൊണ്ടുപോകാനുള്ള തയ്യാറെടുപ്പിലാണ് അവർ. അതിനായി കാശ്മീർ യുവാക്കൾ തന്നെ ഓരോ ഗ്രാമങ്ങളിലും തീവ്രവാദികളെയും, മതമൗലികവാദികളെയും കണ്ടുപിടിച്ചു അവരുടെ വേരറുക്കാൻ സൈന്യത്തിന്റെ ഭാഗമായി കഴിഞ്ഞു. കാശ്മീരിന്റെ പ്രഭാതങ്ങളിൽ വഴിയോരങ്ങളിലും, ഡാൽ തടാകത്തിനു മുന്പിലും കാണുന്ന അമ്മമാരുടെ മുഖത്തുനോക്കിയാൽ കാശ്മീരിന് ശാന്തത വ്യക്തമാകും. അവർ ഇപ്പോൾ അവരുടെ ആൺമക്കളെ കുറിച്ച് വേവലാതിപ്പെടുന്നില്ല. കാരണം അവർ ഇന്ത്യയിൽ തന്നെയുണ്ട്. പെൺകുട്ടികൾ സുരക്ഷിതമായി ജോലി ചെയ്യുന്നു. ജനാധിപത്യ പ്രക്രിയകളിൽ പങ്കാളികളാകുന്നു. തദ്ദേശ ഭരണ സംവിധാനങ്ങളുടെ ഭരണം സ്ത്രീകളടക്കമുള്ളവരുടെ കയ്യിൽ എത്തി കഴിഞ്ഞു. സ്ത്രീശാക്തീകരണം കാശ്മീരിൽ നടന്നു കഴിഞ്ഞു. അതിനെല്ലാം വഴിയൊരുക്കിയ മോദി അമിത്ഷാ കൂട്ടുകെട്ടിൽ അവർ സംതൃപ്തരാണ്. അവരുടെ ചുണ്ടിൽ ഭാരതം എന്റെ സ്വന്തം മാതൃ രാജ്യവും നരേന്ദ്ര മോദി, അമിത്ഷാ എന്നിവർ ഞങ്ങളുടെ രക്ഷകർ ആണെന്നുമുള്ള മന്ത്രവും ഉരുവിട്ടുകൊണ്ടിരിക്കുന്നു



Author Coverstory


Comments (0)