മലയാള ചലചിത്ര ഗാനരചനാ ശാഖയിലേയ്ക്ക് ഒരു പ്രതിഭ കൂടി

മലയാള ചലചിത്ര ഗാനരചനാ ശാഖയിലേയ്ക്ക് ഒരു പ്രതിഭ കൂടി

തൃശ്ശൂര്‍: മലയാള ചലചിത്ര ഗാന രചനാ ശാഖയിലേയ്ക്ക് ഒരു പ്രതിഭ കൂടി ഉദയം ചെയ്യുന്നു. കിരണ്‍ പ്രഭാകര്‍ തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന താക്കോല്‍ എന്ന ചിത്രത്തിലാണ് മാതാ അമൃതാനന്ദമയീ ദേവിയുടെ സഹോദരനായ സതീഷ് ഇടമണ്ണേല്‍, റഫീക് അഹമ്മതിനോടൊപ്പം ഗാന രചന നിര്‍വഹിക്കുന്നത്. നിരവധി ഭജനഗാനങ്ങളും കവിതകളും എഴുതിയ സതീഷിന് സ്വന്തമായി ഒരു ഭജനാ  സംഘം കൂടിയുണ്ട്. നല്ലൊരു ഗായകന്‍ കൂടിയാണ് സതീഷ് ഇടമണ്ണേല്‍.


 

 

 

 

 

 

 

 

താക്കോല്‍ എന്ന ചിത്രം നിര്‍മ്മിക്കുന്നത് ഷാജി കൈലാസാണ്. താക്കോലിന്റെ പൂജാ കര്‍മ്മം മാതാ അമൃതാനന്ദമയീ മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃത സ്വരൂപാനന്ദപുരി നിര്‍വഹിച്ചു. ഇന്ദ്രജിത്ത്, മുരളിഗോപി, ഇനിയ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.